കാര്‍ത്തികേയനെതിരെ അഴീക്കോടും
മാവേലിക്കര : മന്ത്രി കാര്‍ത്തികേയന് ശരാശരി രാഷ്ട്രീയക്കാരുടെ നിലവാരം പോലുമില്ലെന്ന് അഴിക്കോട്.
ഒ. എന്‍. വിക്ക് ശരാശരി രാഷ്ട്രീയക്കാരന്റെ നിലവാരമേയുളളൂവെന്നും അദ്ദേഹത്തെ രാഷ്ട്രീയമായി നേരിടുമെന്നുമുളള മന്ത്രിയുടെ പ്രസ്താവന കാര്‍ത്തികേയന്റെ നിലവാരത്തിനു ചേര്‍ന്നതാണെന്നും അഴിക്കോട് കൂട്ടിച്ചേര്‍ത്തു.
ചന്ദ്രനെ കല്ലെറിയുന്നതു പോലെയാണ് ഒ. എന്‍. വിയെ കാര്‍ത്തികേയന്‍ നേരിടുന്നത്. തരംതാണതും അര്‍ത്ഥശൂന്യവുമായ പ്രസ്താവന കൊണ്ടൊന്നും ഒ. എന്‍. വിയെപ്പോലൊരു കവിയെ നേരിടാന്‍ അദ്ദേഹത്തിന് കഴിയില്ലെന്നും അഴിക്കോട് പറഞ്ഞു.
ജസ്റിസ് ശ്രീദേവിയെ ജഡ്ജിയായി നിയമിച്ചത് രാഷ്ട്രപതിയാണെന്നും രവിയെ എഐസിസി സെക്രട്ടറിയായി നിയമിച്ചത് സോണിയാ ഗാന്ധിയാണെന്നും വയലാര്‍ രവി ഓര്‍ക്കണം. ശ്രീദേവിയെപ്പോലെ നീതി വിട്ടു പ്രവര്‍ത്തിയ്ക്കാത്ത ഒരാളെ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും അഴിക്കോട് പറഞ്ഞു.












Click it and Unblock the Notifications