ഡിവൈഎഫ്ഐ ഓഫീസില്‍ പൊട്ടിത്തെറി
കുറ്റിപ്പുറം: മാണിയങ്കാട് ഡിവൈഎഫ്ഐ ഓഫീസില്‍ ബുധനാഴ്ച പുലര്‍ച്ചെ നടന്ന സ്ഫോടനത്തില്‍ മൂന്ന് ബിജെപിക്കാര്‍ക്ക് പൊള്ളലേറ്റു. ഡിവൈഎഫ്ഐ ഓഫീസ് കത്തിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ബിജെപിപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്.
പൊള്ളലേറ്റ ബിജെപി പ്രവര്‍ത്തകരില്‍ ഒരാളായ മാണിയങ്കാട് കളരിക്കല്‍ ഹരിദാസി(32)നെ പിന്നീട് തന്റെ ജ്യേഷ്ഠന്റെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ബുധനാഴ്ച പുലര്‍ച്ചെ ഡിവൈഎഫ്ഐ ഓഫീസില്‍ വലിയ പൊട്ടിത്തെറി കേട്ട് അടുത്തുള്ള വീട്ടുകാരെത്തി തീയണച്ചു. നേരം വെളുത്തപ്പോള്‍ ഹരിദാസിനെ അടുത്തുള്ള ജ്യേഷ്ഠന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
സംഭവത്തെക്കുറിച്ച് പൊലീസിന്റെ വിശദീകരണം: ചൊവാഴ്ച രാത്രി ഹരിദാസും ഗിരീഷും ദിനേശും കിടന്നത് ഹരിദാസന്റെ ജ്യേഷ്ഠന്റെ പണിതീരാത്ത വീട്ടിലാണ്. രാത്രി ഒരു മണിയോടെ ഇവര്‍ പെട്രോളുമായി ഡിവൈഎഫ്ഐ ഓഫീസിലേക്ക് പോയി. പൂട്ടുപൊട്ടിച്ച് അകത്തുകടന്ന ഇവര്‍ ഓഫീസിനകത്ത് പെട്രോളൊഴിച്ചു. ചന്ദനത്തിരി കത്തിച്ച് പതുക്കെ തീ കൊടുക്കാനായിരുന്നു ശ്രമം. പക്ഷെ തീപ്പെട്ടിക്കൊള്ളിയുരസിയപ്പോള് തീ ആളി. മൂവരും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
സംഭവം പുറത്താകുമെന്നറിഞ്ഞ ഹരിദാസ് ആദ്യം കത്തികൊണ്ട് സ്വയം കഴുത്തറക്കാന്‍ ശ്രമിച്ചു. അതിന് കഴിയാതെ വന്നപ്പോള്‍ തൂങ്ങിമരിച്ചു. പൊള്ളലേറ്റ ഗിരീഷും ദിനേശനും ആശുപത്രിയിലാണ്. ഡിവൈഎഫ്ഐ ഓഫീസ് കത്തിക്കുകയായിരുന്നു ശ്രമമെന്ന് ഇവര്‍ പൊലീസിന് മൊഴി നല്കി.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications