കണ്ണൂരില്‍ ആര്‍. എസ്. എസുകാരനെ വെട്ടിക്കൊന്നു
തലശേരി : ആര്‍. എസ്. എസ് പ്രവര്‍ത്തകനായ ബസ് ഡ്രൈവറെ ബസിനുളളില്‍ വെട്ടിക്കൊന്നു. ഇരിട്ടിക്കടുത്ത് കീഴൂരില്‍ ചാവശേരി സ്വദേശി കെ. ഉത്തമനാണ് (35) കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
കോഴിക്കോട് -കൂട്ടുപുഴ സര്‍വീസ് നടത്തുന്ന ആര്‍. പി. ജെ ബസ് ഓടിക്കുന്നതിനിടെയാണ് കൊല നടന്നത്. ബസില്‍ യാത്ര ചെയ്തിരുന്ന സംഘം തന്നെയാണ് കൊല നടത്തിയതെന്ന് സംശയിക്കുന്നു. മൂന്നു തവണ ബോംബെറിഞ്ഞ് സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് നാട്ടുകാര്‍ പറയുന്നു. ബോംബേറില്‍ യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്.
ഒരു വര്‍ഷം മുമ്പ് വിഷു ദിനത്തില്‍ സിപിഎം പ്രവര്‍ത്തകനായ പൂക്കോട്ടെ ജയശീലനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായിരുന്നു ഉത്തമന്‍. സിപിഎം പ്രവര്‍ത്തകരാണ് കൊലയ്ക്കു പിന്നിലെന്ന് സംശയിക്കുന്നു.
ചാവശേരിയില്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടെയും കല്യാണിയുടെയും മകനാണ് ഉത്തമന്‍. ഭാര്‍ഗവിയാണ് ഭാര്യ. മക്കള്‍ രമിത്ത്, രമീഷ.












Click it and Unblock the Notifications