Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകകപ്പ് ഫുട്ബാള്‍ ഏഷ്യാനെറ്റ് കേബിളില്‍

തിരുവനന്തപുരം : ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ ഏഷ്യാനെറ്റ് കേബിള്‍ കണക്ഷനുളളവര്‍ക്ക് ലഭ്യമാകും.

മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയ ടെന്‍ സ്പോര്‍ട്ട്സ് ചാനല്‍ ഏഷ്യാനെറ്റ് കേബിള്‍ വഴി പ്രദര്‍ശിപ്പിയ്ക്കാന്‍ ധാരണയായി. ടെന്‍ സ്പോര്‍ട്ട്സ് വിതരണക്കാരായ ഇന്ത്യന്‍ റിപ്രോഗ്രാഫിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍സുമായാണ് ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ധാരണയിലെത്തിയത്. ഏതാനും ദിവസങ്ങള്‍ക്കുളളില്‍ ടെന്‍ സ്പോര്‍ട്ട്സ് ഏഷ്യാനെറ്റ് കേബിളില്‍ ദൃശ്യമാകും.

കേരളത്തിലെ ഏറ്റവും വലിയ കേബിള്‍ ശൃംഖലയാണ് എ. എസ്.സി. എല്‍. ഈ ധാരണയിലൂടെ കേരളത്തില്‍ കേബിള്‍ കണക്ഷനുളള മിക്കവാറും പേര്‍ക്ക് എല്ലാ കളികളും കാണാനാകും. അഞ്ചു ലക്ഷത്തോളം വീടുകളില്‍ ഏഷ്യാനെറ്റ് കേബിള്‍ എത്തുന്നുണ്ടെന്നാണ് കണക്ക്.

ചെറുകിട കേബിള്‍ വിതരണക്കാരും ടെന്‍ സ്പോര്‍ട്ട്സ് ചാനല്‍ എടുക്കുന്നുണ്ടെന്ന് ചാനലിന്റെ കേരള പ്രതിനിധികള്‍ അറിയിച്ചു. മൂന്നു ലക്ഷത്തോളം വീടുകളില്‍ ഇവര്‍ ലോകകപ്പ് മത്സരങ്ങള്‍ എത്തിയ്ക്കും. സ്റാര്‍, ഇ. എസ്. പി. എന്‍., സെറ്റ് മാക്സ് തുടങ്ങിയ ചാനല്‍ ഭീമന്‍മാരെ പിന്തളളിയാണ് ടെന്‍ സ്പോര്‍ട്ട്സ് സംപ്രേക്ഷണാവകാശം നേടിയത്. റെക്കാര്‍ഡ് തുകയാണ് ഇതിനായി ചാനല്‍ വാരിയെറിഞ്ഞത്. ടെന്‍ സ്പോര്‍ട്ട്സിന്റെ കണക്ഷന്‍ തുകയും ഉയര്‍ന്നതാണ്. കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ഒരു കണക്ഷന് ശരാശരി 15 രൂപ നല്‍കേണ്ടി വരും.

തിരുവനന്തപുരത്തെ സിറ്റി കേബിളാണ് കേരളത്തില്‍ ആദ്യമായി ടെന്‍ സ്പോര്‍ട്ട്സ് നേടിയത്. ഡീ കോഡറിന്റെ വില 14,783 രൂപ. വടക്കന്‍ ജില്ലകളിലെയും എറണാകുളത്തെ തീരദേശ ഗ്രാമങ്ങളിലെയും ചെറുകിട കേബിള്‍ വിതരണക്കാര്‍ ഒരു മാസം മുമ്പേ ടെന്‍ സ്പോര്‍ട്ട്സ് പ്രദര്‍ശിപ്പിച്ചു തുടങ്ങി. കോഴിക്കോട്ട് സീ എന്റര്‍ടെയിന്‍മെന്റും സംപ്രേക്ഷണം തുടങ്ങി.

പഴയ ഫുട്ബാള്‍ മത്സരങ്ങള്‍, ഗുസ്തി മല്‍സരം, കാര്‍ റാലി എന്നിവയാണ് ഇപ്പോള്‍ ചാനല്‍ പ്രദര്‍ശിപ്പിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+