പാക് ഷെല്ലാക്രമണം : ഒരു സ്ത്രീ മരിച്ചു
ജമ്മു : പൂഞ്ച് ജില്ലയില്‍ പാക് പട്ടാളം നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു.
പൊലീസ് വൃത്തങ്ങള്‍ ശ്രീനഗറില്‍ അറിയിച്ചതാണ് ഈവിവരം. പൂഞ്ച് ടൗണിനെ ലക്ഷ്യം വച്ച് പാക് സൈനികര്‍ റോക്കറ്റുകളും മോര്‍ടാറുകളും വിക്ഷേപിച്ചു. തുടര്‍ന്ന് ഇന്ത്യ തിരിച്ചടിച്ചപ്പോള്‍ പാക് സേന പിന്‍വാങ്ങി.
വീടിനു മുകളില്‍ ഷെല്‍ പതിച്ച് തസ്ബീര്‍ ബീഗമാണ് മരിച്ചത്. ടൗണിലെ മറ്റു ചില വീടുകളും ഷെല്ലാക്രമണത്തില്‍ തകര്‍ന്നു. ജമ്മു, കത്വാ ജില്ലകളുടെ അതിര്‍ത്തിയിലും ഇരു സേനയും തമ്മില്‍ വെടിവെപ്പുണ്ടായി.












Click it and Unblock the Notifications