കണ്ണൂരില്‍ ബോംബേറ് : സ്ത്രീ മരിച്ചു
ഇരിട്ടി: ജീപ്പിനു നേരെ ഉണ്ടായ ബോംബേറില്‍ ഒരു സ്ത്രീയും ഡ്രൈവറും മരിച്ചു.കഴിഞ്ഞ ദിവസം മരിച്ച ബി ജെ പി പ്രവര്‍ത്തകന്റെ ശവ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയവര്‍ക്ക് നേരെയാണ് ബോംബേറ് ഉണ്ടായത്.
മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കണ്ണൂരില്‍ മേയ്24 വെള്ളിയാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.തില്ലങ്കേരി പടിക്കച്ചാലില്‍ കരിയില്‍ കൃഷ്ണന്‍ നായരുടെ ഭാര്യ അമ്മുക്കുട്ടിയമ്മ (63) ജീപ്പ് ഡ്രൈവര്‍ തില്ലങ്കേരി പള്ള്യത്തെ ശിഹാബ് (21) എന്നിവരാണ് മരിച്ചത്.
സംഘര്‍ഷം ഉണ്ടായിരുന്ന ഉളിയില്‍ തില്ലങ്കേരി പ്രദേശത്തെ കാര്‍ക്കോടിനു സമീപം വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു ബോംബാക്രമണം ഉണ്ടായത്. നിയന്ത്രണം വിട്ട ജീപ്പ് വൈദ്യുതി പോസ്റില്‍ ഇടുച്ച് മറിഞ്ഞു. രാഷ്ട്രീയ സംഘര്‍ഷത്തില്‍ കണ്ണൂരില്‍ ഒരു സ്ത്രീ മരിയ്ക്കുന്നത് ഇത് ആദ്യമാണ്.












Click it and Unblock the Notifications