വീണ്ടും ഒരു റോയല്‍റ്റി വിവാദം
കൊച്ചി : സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം വീണ്ടും റോയല്‍റ്റി വിവാദത്തില്‍. അന്തരിച്ച നോവലിസ്റ് വി. ടി. നന്ദകുമാറിന്റെ ഭാര്യ ലളിതയാണ് അര്‍ഹതപ്പെട്ട റോയല്‍റ്റി തുകയ്ക്കു വേണ്ടി സഹകരണമന്ത്രി എം. വി. രാഘവന് പരാതി നല്‍കിയത്.
30,000 രൂപയാണ് ലളിതയ്ക്ക് ലഭിക്കേണ്ട റോയല്‍റ്റി തുക. 2000 ഏപ്രില്‍ 30ന് നന്ദകുമാര്‍ മരിച്ചതിനു ശേഷം അദ്ദേഹത്തിന്റെ മൂന്നു കൃതികള്‍ സംഘം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ തുകയ്ക്കു വേണ്ടി താന്‍ നടത്തിയ നിവേദനങ്ങള്‍ ബധിര കര്‍ണങ്ങളിലാണ് പതിച്ചതെന്ന് മന്ത്രിയ്ക്കു നല്‍കിയ പരാതിയില്‍ ലളിത കുറ്റപ്പെടുത്തുന്നു.
കവി ചങ്ങമ്പുഴയുടെ പത്നി ശ്രീദേവി ചങ്ങമ്പുഴയ്ക്ക് നല്‍കേണ്ട റോയല്‍റ്റി തുക യഥാസമയം നല്‍കാത്തത് അടുത്തിടെ വന്‍വിവാദം ഉണ്ടാക്കിയിരുന്നു. ഒടുവില്‍ ആശുപത്രിക്കിടക്കയില്‍ ഈ തുക നേരിട്ടെത്തിച്ചാണ് സാഹിത്യ പ്രവര്‍ത്തക സംഘം തടിയൂരിയത്.
എത്രയും പെട്ടെന്ന് തനിയ്ക്ക് ലഭിയ്ക്കേണ്ട തുക കിട്ടാന്‍ നടപടി സ്വീകരിയ്ക്കണമെന്ന് ലളിത മന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.












Click it and Unblock the Notifications