എസ്.എസ്.എല്‍.സിയ്ക്ക് 60.5 ശതമാനം ജയം
തിരുവനന്തപുരം: എസ്.എസ്. എല്‍.സി പരീക്ഷയ്ക്ക് 60.5 ശതമാനം വിജയം. മേയ് 25 ശനിയാഴ്ചയാണ് ഫലപ്രഖ്യാപനം. പരമാവധി 20 മാര്‍ക്കുവരെ യാണ് മോഡറേഷന്‍.
സ്തൂള്‍ഗോയിങ് വിഭാഗത്തിലാണ് 60.5 ശതമാനം പേര്‍ ജയിചത്. വ്യാഴാഴ്ച ചേര്‍ന്ന പരീക്ഷാബോര്‍ഡ് യോഗത്തിലാണ് ഇത് അറിയിച്ചത്. ശനിയാഴ്ച രാവിലെ ഫലം പത്രസമ്മേളനത്തില്‍ പ്രഖ്യാപിക്കും. ഞായറാഴ്ച ഇത് പത്രങ്ങളില്‍ പ്രസിദ്ധീകരിക്കും.
കഴിഞ്ഞവര്‍ഷം മോഡറേഷനില്ലാതെ 43.58 ശതമാനമായിരുന്നു ജയം. ഇത്തവണി അത് 49.91 ശതമാനമായി. മോഡറേഷനോടുകൂടി കഴിഞ്ഞവര്‍ഷം 56.2 ശതമാനമായിരുന്നു ജയം. ഗ്രേസ്മാര്‍ക്കുകൂടി നല്‍കുമ്പോള്‍ നിലവിലുള്ള വിജയശതമാനത്തില്‍ ഇനിയും നേരിയ വര്‍ധന പ്രതീക്ഷിക്കുന്നു.
സ്തൂള്‍ ഗോയിങ് വിഭാഗത്തില്‍ 4,56,458 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 2,76,157 പേര്‍ ജയിച്ചു. മോഡറേഷനില്ലാതെ 2,27,818 പേരാണ് ജയിച്ചത്. ഗ്രൂപ്പ് മിനിമം ഇല്ലാത്തവര്‍ക്ക് ഇരുപതും സബ്ജക്ട് മിനിമം ഇല്ലാത്തവര്‍ക്ക് പതിനഞ്ചും മാര്‍ക്ക് മോഡറേഷന്‍ നല്‍കിയിട്ടുണ്ട്. ഈ രണ്ടുവിഭാഗത്തിലും മിനിമം ഇല്ലാത്തവര്‍ക്ക് 15 മാര്‍ക്ക് മോഡറേഷന്‍ നല്‍കി.
ഡിസ്റിംഗ്ഷന്‍, ഫസ്റ്ക്ലാസ് എന്നിവയുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ടെന്ന് പരീക്ഷാബോര്‍ഡ് യോഗത്തില്‍ വ്യക്തമാക്കപ്പെട്ടു. ഡിസ്റിംഗ്ഷന്‍, ഫസ്റ്ക്ലാസ്, സെക്കന്‍റ് ക്ലാസ് എന്നിവ തികയ്ക്കാന്‍ പരമാവധി ഒരു മാര്‍ക്ക് അനുവദിച്ചിട്ടുണ്ട്.
പ്രൈവറ്റായി പരീക്ഷയെഴുതിയവരുടെ വിജയശതമാനവുംകൂടി. കഴിഞ്ഞതവണ ഈ വിഭാഗത്തില്‍ മോഡറേഷനില്ലാതെ 21.48 ശതമാനം പേരാണ് ജയിച്ചത്. ഇത്തവണ ഇത് 32.5 ശതമാനമാണ്.












Click it and Unblock the Notifications