പൊലീസ് ക്വാര്‍ട്ടേഴ്സില്‍ കൂട്ട ആത്മഹത്യ
തിരുവനന്തപുരം : ഫ്യൂറിഡാന് കലര്‍ത്തിയ ഐസ്ക്രീം കഴിച്ച് എസ് ഐയും മൂന്ന് പെണ്മക്കളും പൊലീസ് ക്വാര്‍ട്ടേഴ്സില്‍ ആത്മഹത്യ ചെയ്തു.
വഴുതക്കാട് ഭക്തിവിലാസം വളപ്പിലെ പൊലീസ് ക്വാര്‍ട്ടേഴ്സിലാണ് സംഭവം. സ്പെഷ്യല്‍ ബ്രാഞ്ചിലെ എസ്. ഐ. കൃഷ്ണന് നായര്‍ (51), മക്കള്‍ മൃദുല (19), പൃദുല (17), നീലിമ (13) എന്നിവരാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ മറ്റൊരു മകള്‍ നീരജയെ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പുലര്‍ച്ചെ അഞ്ചു മണിയ്ക്ക് കൃഷ്ണന്‍നായരുടെ ഭാര്യ അടുത്തുളള ക്വാര്‍ട്ടേഴ്സില്‍ എത്തി വിവരം പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ വിഷം കഴിച്ച് മനംപുരട്ടല്‍ വന്ന നീരജയോടൊപ്പം അമ്മയും പുറത്തിറങ്ങിയപ്പോള്‍ മറ്റുളളവര്‍ അകത്തു നിന്നും കുറ്റിയിട്ട് കൂട്ടമരണം വരിക്കുകയായിരുന്നു.
കൃഷ്ണന് നായര്‍ക്ക് ബാങ്ക് വായ്പയെടുക്കാന്‍ ജാമ്യം നിന്ന ഒരു പൊലീസുകാരന് റിക്കവറി നോട്ടീസ് വന്നതിനെത്തുടര്‍ന്ന് ബഹളമുണ്ടാക്കിയ മനപ്രയാസത്തിലാണ് കൂട്ട ആത്മഹത്യ എന്നു പറയപ്പെടുന്നു. ബാങ്കു വായ്പയെടുത്ത് പലിശയ്ക്കു കൊടുക്കുന്ന പതിവ് കൃഷ്ണന് നായര്ക്കുണ്ടായിരുന്നത്രേ. ഇതില്‍ നിന്നും ഒരു വന്‍തുക പിരിഞ്ഞു കിട്ടാനുണ്ട്.
റിക്കവറി നോട്ടീസ് ലഭിച്ച പൊലീസ് ഉദ്യോഗസ്ഥന് മേലധികാരികള്‍ക്ക് പരാതി നല്‍കുകയും അതേ തുടര്‍ന്ന് കൃഷ്ണന് നായരില്‍ നിന്നും വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. ഈ സംഭവം ഇദ്ദേഹത്തെ മാനസികമായി തളര്‍ത്തിയെന്ന് നാട്ടുകാര്‍ പറയുന്നു.
മരിച്ച മൃദുല മാര്‍ ഇവാനിയോസ് കോളെജിലെ ബി. കോം വിദ്യാര്‍ത്ഥിനിയാണ്. നീലിമ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയും. പൃദുല ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടിയാണ്. മൃതദേഹം മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications