രാമര്‍ ഇക്കുറി പച്ചില മണ്ണെണ്ണയുമായി
ചെന്നൈ : പച്ചിലയില് നിന്നും മണ്ണെണ്ണ എന്ന അവകാശവാദവുമായി പഴയ രാമര്‍ പിളള വീണ്ടുമെത്തുന്നു. വെളളത്തില്‍ കുതിര്‍ത്ത പരുത്തിയില്‍ ചില രാസവസ്തുക്കള്‍ ചേര്‍ത്താല്‍ മണ്ണെണ്ണ ഉല്പാദിയ്ക്കാമെന്ന് താന്‍ കണ്ടെത്തിയെന്നാണ് രാമറിന്റെ പുതിയ വാദം. എന്നാല്‍ ഇതിന് ശാസ്ത്രീയ തെളിവൊന്നും ഇയാള്‍ ഹാജരാക്കിയിട്ടില്ല.
ആര്. എസ്. എസ്., സ്വദേശി ജാഗരണ്‍ മഞ്ച് നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് രാമര്‍ പുതിയ അവകാശവാദം മുഴക്കിയത്. പഴയ പച്ചില പെട്രോളിന്റെ കേസ് ഇപ്പോള്‍ മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
രാമര്‍ പിളളയ്ക്കു വേണ്ടി ആര് എസ്. എസ്. സംസ്ഥാന അദ്ധ്യക്ഷനും ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ സമ്പത്ത് കുമാറാണ് വാര്‍ത്താ സമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.
ചെയര്മാന് ഭാരത് എന്ന ട്രസ്റിന്റെ കീഴിലാണ് ഹെര്‍ബല്‍ ജെറോസിന് എന്നു പേരിട്ടിരിക്കുന്ന മണ്ണെണ്ണ ഉല്പാദിപ്പിയ്ക്കുന്നത്. പ്രതിദിനം 810 ലിറ്ററാണ് ഇപ്പോഴത്തെ ഉല്പാദനം. ലിറ്ററിന് വില 13 രൂപ. ഉല്പാദനം കൂടുന്നതോടെ ലിറ്ററിന് ഏഴു രൂപ നിരക്കില്‍ ഉല്പാദിപ്പിയ്ക്കാനാകുമെന്ന് സമ്പത്ത് കുമാര്‍ പറഞ്ഞു.
ശാസ്ത്രജ്ഞരുടെ സര്‍ട്ടിഫിക്കറ്റ് തങ്ങള്‍ക്ക് ആവശ്യമില്ലെന്നാണ് സമ്പത്ത് കുമാറിന്റെയും രാമറിന്റെയും നിലപാട്. വീട്ടാവശ്യത്തിനു മാത്രം ഉപയോഗിക്കാവുന്ന മണ്ണെണ്ണയാണിത്. മാലിന്യ നിയന്ത്രണ ബോര്‍ഡ്, തദ്ദേശ സ്വയംഭരണ സ്ഥാപനം, സ്ഫോടകവസ്തു നിയന്ത്രണ കേന്ദ്രം ഇവയുടെ അനുമതി തേടിയിട്ടുണ്ടെന്നും ഇതുവരെ ലഭിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി.
പച്ചില മണ്ണെണ്ണ ഉല്പാദിപ്പിയ്ക്കുന്ന പ്ലാന്റിലേയ്ക്ക് മാദ്ധ്യമ പ്രവര്‍ത്തകരെ ഇരുവരും ക്ഷണിച്ചു. ചെന്നൈ അണ്ണാനഗറിലാണ് പ്ലാന്റ്. ശാസ്ത്രജ്ഞരെ വേണമെങ്കില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് കൊണ്ടു വരാവുന്നതാണെന്നും രാമര്‍ പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications