സ്കൂളുകള്‍ ജൂണ്‍ അഞ്ചിന് തുറക്കും
തിരുവനന്തപുരം: മധ്യവേനല്‍ അവധിയ്ക്കുശേഷം സ്കൂളുകള്‍ ജൂണ്‍ അഞ്ചിന് തുറക്കും. നേരത്തെ ജൂണ്‍ മൂന്നിന് തുറക്കാനാണ് തീരുമാനിച്ചിരുന്നത്.
വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ഇക്കുറിയും പതിവുപോലെ തകര്‍ത്തുപെയ്യുന്ന മഴയ്ക്കിടയിലാണ് സ്കൂളുകള്‍ വീണ്ടും തുറക്കുന്നത്. കാലവര്‍ഷം കേരളത്തില്‍ പതിവിലും നേരത്തെ തുടങ്ങി.
എല്ലാവര്‍ത്തേയും പോലെ കുട്ടികളുടെ സ്കൂള്‍ ബജറ്റ് ഉയരുകയാണ്. കുട, ബാഗ്, പുസ്തകങ്ങള്‍ തൊട്ട് ട്യൂഷന്‍ ഫീസ് അടക്കം തൊടുന്നതിനെല്ലാം പൊള്ളുന്ന വിലയാണ്. സര്‍ക്കാര്‍ ജീവനക്കാരെ സംബന്ധിച്ചിടത്തോളമാകട്ടെ ശമ്പളമൊട്ടുയരുന്നുമില്ല.
അതുകൊണ്ട് തന്നെ വേനലവധിക്കുശേഷം കുട്ടികളെ സ്കൂളിലേക്ക് വീണ്ടും ഒരുക്കുകയെന്നത് അച്ഛനമ്മമാരെ സംബന്ധിച്ച് വലിയ തലവേദനയാണ്. എങ്കിലും ഓരോരുത്തരും അവരുടെ കഴിവിനൊത്ത് പാതി ജോലികള്‍ തീര്‍ത്തുകഴിഞ്ഞു.
കഴിഞ്ഞ വര്‍ഷമുണ്ടായിരുന്ന എല്ലാം സര്‍ക്കാര്‍ സ്കൂളുകളും ഇക്കുറിയില്ല. ലാഭകരമല്ല എന്ന കാരണത്താല്‍ കുറെ സ്കൂളുകള്‍ പൂട്ടി. ഈ സ്കൂളുകളിലെ കുട്ടികള്‍ പരിസരങ്ങളിലെ മറ്റ് സ്കൂളുകളില്‍ ചേരും.ഫീസ് എത്രയുയര്‍ന്നാലും ഇപ്പോഴും സര്‍ക്കാര്‍ സ്കൂളുകളേക്കാള്‍ പ്രിയം സ്വകാര്യഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ക്ക് തന്നെ.












Click it and Unblock the Notifications