Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ് എസ് എല്‍ സിയ്ക്ക് മിട്ടുവിന് ഒന്നാം റാങ്ക്

തിരുവനന്തപുരം: 2002 ല്‍ നടന്ന എസ് എസ് എല്‍ സി പരീക്ഷയ്ക്ക് നീതു ഒന്നാം റാങ്ക് നേടി. റിക്കാഡ് മാര്‍ക്കോടെയാണ് പാലക്കാട് കണിക്കമാതാ ഹൈസ്കൂളിലെ ആര്‍. നീതു ഒന്നാം റാങ്ക് നേടിയത്. നീതു 591 മാര്‍ക്കാണ് നേടിയത്.

രണ്ടാം റാങ്ക്

സീറ്റൊ വര്‍ഗീസ് ( മാര്‍ക്ക് 590) - ഒല്ലൂര്‍ ഹോളി എയ്ഞ്ചല്‍സ് - തൃശൂര്‍

മൂന്നാം റാങ്ക്

മൂന്നാം റാങ്ക് അഞ്ച് പേര്‍ പങ്കിട്ടു. എല്ലാപേര്‍ക്കും 589 മാര്‍ക്ക്

1എസ്. അനുജ ( നെല്ലിമൂട് ക്രിസേസ്റം ഗേള്‍സ് ഹൈസ്കൂള്‍)
2അനു കെ ജോണ്‍ ( കിഴക്കേത്തെരുവ് ഹൈസ്കൂള്‍)
3അനീഷാ ഘോഷ് (തൃശൂര്‍ എന്‍ എസ് എസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍
4എം ഇന്ദു ( ഒലവക്കോട് സെന്റ് തോമസ് ഹൈസ്കൂള്‍)
5ശ്യാമ എസ് നായര്‍ (ഒലവക്കോട് സെന്റ് തോമസ് ഹൈസ്കൂള്‍)

മേയ് 25 ശനിയാഴ്ച വിദ്യാഭ്യാസവകുപ്പ് മന്ത്രി നാലകത്ത് സൂപ്പി പത്രസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്.

എസ്.എസ്. എല്‍.സി പരീക്ഷയ്ക്ക് 60.5 ശതമാനം മാണ് വിജയം. പരമാവധി 20 മാര്‍ക്കുവരെ യാണ് മോഡറേഷന്‍ നല്‍കിയത്.

സ്തൂള്‍ഗോയിങ് വിഭാഗത്തിലാണ് 60.5 ശതമാനം പേര്‍ ജയിചത്. പരീക്ഷാ ഫലം മേയ് 26 ഞായറാഴ്ച പത്രങ്ങളില്‍ പ്രസിദ്ധീകരിക്കും.

കഴിഞ്ഞവര്‍ഷം മോഡറേഷനില്ലാതെ 43.58 ശതമാനമായിരുന്നു ജയം. ഇത്തവണ അത് 49.91 ശതമാനമായി. മോഡറേഷനോടുകൂടി കഴിഞ്ഞവര്‍ഷം 56.2 ശതമാനമായിരുന്നു ജയം. ഗ്രേസ്മാര്‍ക്കുകൂടി നല്‍കുമ്പോള്‍ നിലവിലുള്ള വിജയശതമാനത്തില്‍ ഇനിയും നേരിയ വര്‍ധന പ്രതീക്ഷിക്കുന്നു.

സ്തൂള്‍ ഗോയിങ് വിഭാഗത്തില്‍ 4,56,458 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 2,76,157 പേര്‍ ജയിച്ചു. മോഡറേഷനില്ലാതെ 2,27,818 പേരാണ് ജയിച്ചത്. ഗ്രൂപ്പ് മിനിമം ഇല്ലാത്തവര്‍ക്ക് ഇരുപതും സബ്ജക്ട് മിനിമം ഇല്ലാത്തവര്‍ക്ക് പതിനഞ്ചും മാര്‍ക്ക് മോഡറേഷന്‍ നല്‍കിയിട്ടുണ്ട്. ഈ രണ്ടുവിഭാഗത്തിലും മിനിമം ഇല്ലാത്തവര്‍ക്ക് 15 മാര്‍ക്ക് മോഡറേഷന്‍ നല്‍കി.

ഡിസ്റിംഗ്ഷന്‍, ഫസ്റ്ക്ലാസ്, സെക്കന്‍റ് ക്ലാസ് എന്നിവ തികയ്ക്കാന്‍ പരമാവധി ഒരു മാര്‍ക്ക് അനുവദിച്ചിട്ടുണ്ട്.

പ്രൈവറ്റായി പരീക്ഷയെഴുതിയവരുടെ വിജയശതമാനവുംകൂടി. കഴിഞ്ഞതവണ ഈ വിഭാഗത്തില്‍ മോഡറേഷനില്ലാതെ 21.48 ശതമാനം പേരാണ് ജയിച്ചത്. ഇത്തവണ ഇത് 32.5 ശതമാനമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+