Get Updates
Get notified of breaking news, exclusive insights, and must-see stories!

റെക്കോര്‍ഡ് വേഗം, കൂട്ടായ്മയുടെ വിജയം

തിരുവനന്തപുരം : ഇത്തവണത്തെ എസ്എസ്എല്‍സി ഫലപ്രഖ്യാപനം സര്‍ക്കാരിനും വിദ്യാഭ്യാസ വകുപ്പിനും പൊന്‍തൂവലായി.

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് മൂലം ഫലം ജൂണിലേ അറിയാന്‍ കഴിയൂ എന്ന ആശങ്കയിലായിരുന്നു വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. എന്നാല്‍ അവരുടെ ആശങ്ക അസ്ഥാനത്തായി. കഴിഞ്ഞ വര്‍ഷം മെയ് 18നായിരുന്നു ഫലപ്രഖ്യാപനം.

റെക്കോര്‍ഡ് വേഗത്തിലായിരുന്നു മൂല്യനിര്‍ണയവും ടാബുലേഷന്‍ ജോലികളും പൂര്‍ത്തിയായതും. റിസള്‍ട്ടിന്റെ രഹസ്യ സ്വഭാവം പൂര്‍ണമായി സൂക്ഷിക്കാന്‍ കഴിഞ്ഞതും നേട്ടമായി. മുന്‍വര്‍ഷങ്ങളില്‍ പലരും റിസള്‍ട്ട് നേരത്തെ അറിയുമായിരുന്നു.

മെയ് 17ന് ടാബുലേഷന്‍ ജോലികള്‍ തുടങ്ങുമ്പോള്‍ പോലും 25ന് റിസള്‍ട്ട് പ്രഖ്യാപിയ്ക്കാന്‍ കഴിയുമെന്ന് പരീക്ഷാ വകുപ്പിന് പ്രതീക്ഷയില്ലായിരുന്നു. റാങ്കു ജേതാക്കളുടെ പേപ്പറുകള്‍ പുനര്‍മൂല്യ നിര്‍ണയം നടത്താന്‍ തന്നെ ഒരാഴ്ച വേണ്ടിവരുമെന്നാണ് അവര്‍ കരുതിയത്.

200 വിദ്യാര്‍ത്ഥികളുടെ പേപ്പറാണ് വീണ്ടും നോക്കിയത്. ഒരു പേപ്പര്‍ രണ്ട് അദ്ധ്യാപകര്‍ വീതം. ജോലികള്‍ വേഗം ചെയ്തു തീര്‍ത്ത അദ്ധ്യാപകരും റിസള്‍ട്ട് പ്രഖ്യാപനം വേഗത്തിലാക്കാന്‍ സഹായിച്ചു. കൂട്ടായ്മയുടെ വിജയമായി റെക്കോര്‍ഡ് വേഗത്തിലെ ഈ ഫലപ്രഖ്യാപനം.

എന്നാല്‍ ഈ റെക്കോഡ് വേഗതയിലുള്ള ഫല പ്രഖ്യാപനം മൂല്യനിര്‍ണ്ണയത്തില്‍ അപാകത ഉണ്ടാക്കിയോയെന്ന് കണ്ടറിയാനിരിയ്ക്കുന്നതേയുള്ളു. അതിവേഗം ഫലം പ്രഖ്യാപിയ്ക്കുന്നത്കൊണ്ട് വിദ്യാഭ്യാസ വകുപ്പിനും മന്ത്രിയ്ക്കും വീമ്പു പറയാമായിരിയ്ക്കും. പക്ഷേ അതിവേഗമുല്യനിര്‍ണ്ണയം കൊണ്ട് മാര്‍ക്ക് വളരെ കുറയുകയോ തോല്‍ക്കുകയോ ചെയ്യുന്ന കുട്ടിയുടെ അവസ്ഥകൂടി നാം കണക്കിലെടുക്കണം.

ഇത്തരം പരാതികള്‍ ഉണ്ടാവാതിരിയ്ക്കട്ടെ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+