മിട്ടുവോ മീതുവോ നീതുവോ, ഒന്നാം റാങ്ക് ആര്‍ക്ക് ...?
തിരുവനന്തപുരം : ഒന്നാം റാങ്കുകാരിയുടെ പേരില്‍ മാദ്ധ്യമങ്ങള്‍ക്ക് ആശയക്കുഴപ്പം. പാലക്കാട് കാണിക്കമാതാ സ്ക്കൂളിലെ ആര്‍. മിട്ടുവിനും ഒരു പക്ഷേ തന്റെ പേരില്‍ സംശയം തോന്നിക്കാണും. മിട്ടുവിന്റെ പേര് പലരും (ദാറ്റ്സ് മലയാളമുള്‍പ്പടെ) നീതു എന്നാണ് ആദ്യം നല്‍കിയത്.
വെബ് സൈറ്റുകള്‍ക്കാണ് ഏറെയും അബദ്ധം പറ്റിയത്. ഏഷ്യാനെറ്റും കൈരളിയും മിട്ടുവിനെ മീതുവാക്കി. റിസള്‍ട്ട് ഷീറ്റില്‍ ഒരക്ഷരം തെളിയാതിരുന്നതാണ് സംശയത്തിന് കാരണമായത്. മിട്ടുവിന്റെ പേരിലെ ആദ്യത്തെ എം ആണ് പ്രശ്നമുണ്ടാക്കിയത്.
ഏതായാലും വേഗം തന്നെ ആശയക്കുഴപ്പം തീര്‍ന്നു. തന്റെ പേര് തിരിച്ചു കിട്ടിയതില്‍ മിട്ടുവിനും സമാധാനിക്കാം.
മിട്ടുവിന്റെ സ്ക്കൂളിന്റെ പേരില്‍ ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.












Click it and Unblock the Notifications