ഗുജറാത്തില്‍ വീണ്ടും കലാപം : രണ്ടു മരണം
അഹമ്മദാബാദ് : ഗുജറാത്തില്‍ 10 ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കലാപം. പൊലീസ് വെടിവെപ്പില്‍ രണ്ടു പേര്‍ മരിച്ചു.
ഗോന്ധ്രയിലെ സാഹുര്‍പുര, മകാന്‍കൂവാന മേഖലകളിലാണ് വെടിവെപ്പുണ്ടായത്.
സാഹുര്‍പുരയിലെ ഒരു ആരാധനാ കേന്ദ്രത്തില്‍ നിന്നും എതിര്‍വിഭാഗത്തിനു നേരെ പെട്രോള്‍ ബോംബേറും കല്ലേറും ഉണ്ടായതിനെത്തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്.
മകാന്‍കൂവാനയില്‍ അക്രമികള്‍ വീട്ടില്‍ കയറി ഒരു സ്ത്രീയെ കുത്തി പരിക്കേല്‍പിച്ചതോടെയാണ് കലാപം ആരംഭിച്ചത്. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമായിട്ടുണ്ട്. പ്രദേശത്ത ്പൊലീസ് നിശാനിയമം പ്രഖ്യാപിച്ചു.












Click it and Unblock the Notifications