സിപിഎം, കോണ്‍. സംഘടനകള്‍ക്ക് നേട്ടം
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ട്രേഡ് യൂണിയന്‍ ഹിതപരിശോധനയില്‍ സിഐടിയു, ഐഎന്‍ടിയുസി സംഘടനകള്‍ക്ക് അംഗീകാരം. എഐടിയുസിനേതൃത്വത്തിലുള്ള സംഘടന അംഗീകാരം നേടുന്നതില്‍ പരാജയപ്പെട്ടു.
സിഐടിയു നേതൃത്വത്തിലുള്ള കെഎസ്ആര്‍ടിസി എംപ്ലോയീസ് അസോസിയേഷനും ഐഎന്‍ടിയുസി നേതൃത്വത്തിലുള്ള ട്രാന്‍സ്പോര്‍ട്ട് ഡമോക്രോറ്റിക് ഫെഡറേഷനും(ടിഡിഎഫ്) ആണ് അംഗീകാരം നേടിയത്. കഴിഞ്ഞ തവണ വിജയിച്ച എഐടിയുസി നേതൃത്വത്തിലുള്ള ടിഡബ്ല്യുസിസിയെ പിന്തള്ളിക്കൊണ്ടാണ് ടിഡിഎഫ് വിജയിച്ചത്. ഇതാദ്യമായാണ് കെഎസ്ആര്‍ടിസിയില്‍ ഐഎന്‍ടിയുസി നേതൃത്വത്തിലുള്ള സംഘടന അംഗീകാരം നേടുന്നത്.
കെഎസ്ആര്‍ടിസി എംപ്ലോയീസ് അസോസിയേഷന്‍ 13,404 വോട്ടുകള്‍ നേടി. ഏകദേശം 51 ശതമാനം. ടിഡിഎഫ് 27.63 ശതമാനം വോട്ടുകള്‍ നേടി. ആകെ 7,271 വോട്ടുകളാണ് ടിഡിഎഫിന് ലഭിച്ചത്. ടിഡബ്ല്യുസിസിക്ക് 4,165 വോട്ടുകളേ ലഭിച്ചുള്ളൂ. ആകെ വോട്ടിന്റെ 15.82 ശതമാനം മാത്രം.
ഭരണകക്ഷിയൂണിയനുകളുടെ ഐക്യത്തിന് വിരുദ്ധമായി ഇക്കുറി കേരളാകോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള സിഐടിയുവിനെയാണ് പിന്തുണച്ചത്. വോട്ടെടുപ്പിന് മുന്നോടിയായി ബാലകൃഷ്ണപിള്ളയും കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും കൊമ്പുകോര്‍ത്തതാണ് ഭരണമുന്നണിയില്‍ നിന്ന് ബാലകൃഷ്ണപിള്ള പിണങ്ങിപ്പോകാന്‍ കാരണമായത്.












Click it and Unblock the Notifications