തോറ്റെന്നു കരുതി ജീവനൊടുക്കി : കിട്ടിയത് ഡിസ്റിംഗ്ഷന്‍
ചെറുവത്തൂര്‍ : തോറ്റെന്ന് തെറ്റിദ്ധരിച്ച ്ഡിസ്റിംഗ്ഷന്‍ കിട്ടിയ കുട്ടി ആത്മഹത്യ ചെയ്തു. കയ്യൂരിലെ ചെറൂട്ട നാരായണന്‍ നായരുടെ മകന്‍ വി. സുഭാഷ് (17) ഈ ഹതഭാഗ്യന്‍.
ഫലം വന്നപ്പോള്‍ സുഭാഷിന് 526 മാര്‍ക്കോടെ ഡിസ്റിംഗഷന്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ഫലം അറിയാന്‍ സുഭാഷിന് വല്ലാത്ത ഉല്‍കണ്ഠയായിരുന്നു. എന്നാല്‍ തോറ്റെന്ന് ആരോ പറഞ്ഞതു കേട്ട് സുഭാഷ് വീടിനുളളില്‍ തൂങ്ങി മരിച്ചു.
സുഭാഷ് രണ്ടാം തവണയാണ് എസ്എസ്എല്‍സി എഴുതുന്നത്. കഴിഞ്ഞ പരീക്ഷയില്‍ 340 മാര്‍ക്ക് ലഭിച്ചിരുന്നു. കൂടുതല്‍ മാര്‍ക്കു കിട്ടാനാണ് ഇക്കുറിയും എഴുതിയത്.












Click it and Unblock the Notifications