തന്നെ പാരവച്ചത് പാര്‍ട്ടിക്കാരെന്ന് ജ്യോതിബസു
ബാംഗളൂര്‍ : കഴിഞ്ഞ ദേശീയമുന്നണി സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രിയാകാനുളള തന്റെ മോഹം പാര്‍ട്ടി തട്ടിത്തെറിപ്പിച്ചെന്ന് ജ്യോതിബസു.
സിപിഎം കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം വാര്‍ത്താ ലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു.
പ്രധാനമന്ത്രി പദമേറ്റെടുക്കാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്നും പാര്‍ട്ടി സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തും അതിന് അനുകൂലമായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ പാര്‍ട്ടിയിലെ ഭൂരിപക്ഷം ഈ ആഗ്രഹത്തിനെതിരായിരുന്നു.
ദേശീയ മുന്നണി നേതാക്കളുടെ ആവര്‍ത്തിച്ചുളള അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് കേന്ദ്രക്കമ്മിറ്റി വീണ്ടും പ്രശ്നം പരിഗണിച്ചു. വോട്ടിനിട്ടപ്പോള്‍ തങ്ങളുടെ പക്ഷം തോറ്റുപോയെന്ന് ബസു പറഞ്ഞു.
പാര്‍ട്ടിയുടെ തീരുമാനത്തെ ചരിത്രപരമായ മണ്ടത്തരം എന്നു പരസ്യമായി വിമര്‍ശിച്ചതില്‍ ഉറച്ചു നില്‍ക്കുന്നോ എന്ന ചോദ്യത്തിന് എല്ലാം ചരിത്രമായില്ലേഎന്ന മറുചോദ്യമായിരുന്നു മറുപടി












Click it and Unblock the Notifications