നീരജാ ഭാനോട്ട് അവാര്‍ഡിന് നിര്‍ദേശങ്ങള്‍ ക്ഷണിച്ചു
മുംബൈ: 2002ലെ നീരജ ഭാനട്ട് അവാര്‍ഡുകള്‍ക്ക് നിര്‍ദേശങ്ങള്‍ ക്ഷണിച്ചു. രണ്ട് അവാര്‍ഡുകളാണ് നല്‍കുന്നത്. ഒന്നര ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡുകള്‍.
സ്ത്രീധനം, ഉപേക്ഷിക്കപ്പെടുക തുടങ്ങിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ച ദുരിതസാഹചര്യങ്ങളെ ആത്മബലവും ധൈര്യവും മൂലം അതിജീവിക്കുകയും അത്തരം സാഹചര്യങ്ങള്‍ നേരിടേണ്ടിവന്ന സ്ത്രീകളെ സഹായിക്കുകയും ചെയ്ത സ്ത്രീകള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. വിഷമമേറിയ സാഹചര്യത്തില്‍ സ്വന്തം ജീവനെയും തൃണവല്‍ഗണിച്ച് സേവനപ്രവര്‍ത്തനം നടത്തിയ വിമാന ജീവനക്കാര്‍ക്കുള്ളതാണ് രണ്ടാമത്തെ അവാര്‍ഡ്.
കറാച്ചി വിമാനത്താവളത്തില്‍ വെച്ച് ഒരു സംഘം വിമാനം റാഞ്ചിയപ്പോള്‍ നൂറുകണക്കിന് യാത്രക്കാരെ രക്ഷപ്പെടുത്തിയ നീരജ ഭാനോട്ടിന്റെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്. യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ റാഞ്ചികളുടെ വെടിയേറ്റ് നീരജ മരിക്കുകയായിരുന്നു.
രാജ്യത്തെ ധീരതയ്ക്കുള്ള ഏറ്റവും ഉയര്‍ന്ന ബഹുമതിയായ അശോക ചക്രത്തിന് അര്‍ഹയായ ഏക സ്ത്രീയാണ് നീരജ.
യശോദ, ആലിസ് ജോര്‍ജ്, ആശമ്മ, എന്‍. നാദ ബായി, ഷന്നാസ് ഷെയ്ക്ക്, അമൃത അഹ്ലുവാലിയ, പൂര്‍ണിമ സാധ്ന, സാധ്ന പവാര്‍, ഭന്‍വാരി ദേവി, വി. -ഗൗരമ്മ, ചന്ദ്ര കാഞ്ചിലാല്‍, സത്യ റാണി ചദ്ദ, ഫ്ലേവിയ ആഗ്നസ് തുടങ്ങിയവരാണ് മുന്‍വര്‍ഷങ്ങളില്‍ അവാര്‍ഡുകള്‍ നേടിയത്.
ഹരിഷ് ഭാനട്ട്, മാനേജിംഗ് ട്രസ്റി, നീരജ ഭാനട്ട്, പാന്‍ അം ട്രസ്റ്, അശോക് ചക്ര നിവാസ്, ഹൗസ് നമ്പര്‍ 3727, സെക്ടര്‍ 46 സി, ചണ്ഡീഗഡ് എന്ന വിലാസത്തിലാണ് അവാര്‍ഡിനുള്ള നോമിനേഷന് അയക്കേണ്ടത്. നോമിനേഷന് 2002 ജൂലായ് 25ന് മുമ്പ് കിട്ടിയിരിക്കണം. ഇംഗ്ലീഷിലോ ഹിന്ദിയിലോ അപേക്ഷ അയക്കാം. അപേക്ഷാ ഫീസ് ഇല്ല. ഒരാള്‍ക്ക് എത്ര നിര്‍ദേശങ്ങളും അയക്കാം. നിര്‍ദിഷ്ട അപേക്ഷാ ഫോറം ഇല്ല. വെളുത്ത കടലാസില്‍ രേഖകള്‍ സഹിതം അയച്ചാല്‍ മതിയാവും.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications