കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീരജാ ഭാനോട്ട് അവാര്‍ഡിന് നിര്‍ദേശങ്ങള്‍ ക്ഷണിച്ചു

  • By Staff
Google Oneindia Malayalam News

മുംബൈ: 2002ലെ നീരജ ഭാനട്ട് അവാര്‍ഡുകള്‍ക്ക് നിര്‍ദേശങ്ങള്‍ ക്ഷണിച്ചു. രണ്ട് അവാര്‍ഡുകളാണ് നല്‍കുന്നത്. ഒന്നര ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡുകള്‍.

സ്ത്രീധനം, ഉപേക്ഷിക്കപ്പെടുക തുടങ്ങിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ച ദുരിതസാഹചര്യങ്ങളെ ആത്മബലവും ധൈര്യവും മൂലം അതിജീവിക്കുകയും അത്തരം സാഹചര്യങ്ങള്‍ നേരിടേണ്ടിവന്ന സ്ത്രീകളെ സഹായിക്കുകയും ചെയ്ത സ്ത്രീകള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. വിഷമമേറിയ സാഹചര്യത്തില്‍ സ്വന്തം ജീവനെയും തൃണവല്‍ഗണിച്ച് സേവനപ്രവര്‍ത്തനം നടത്തിയ വിമാന ജീവനക്കാര്‍ക്കുള്ളതാണ് രണ്ടാമത്തെ അവാര്‍ഡ്.

Neeraja Bhanotകറാച്ചി വിമാനത്താവളത്തില്‍ വെച്ച് ഒരു സംഘം വിമാനം റാഞ്ചിയപ്പോള്‍ നൂറുകണക്കിന് യാത്രക്കാരെ രക്ഷപ്പെടുത്തിയ നീരജ ഭാനോട്ടിന്റെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്. യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ റാഞ്ചികളുടെ വെടിയേറ്റ് നീരജ മരിക്കുകയായിരുന്നു.

രാജ്യത്തെ ധീരതയ്ക്കുള്ള ഏറ്റവും ഉയര്‍ന്ന ബഹുമതിയായ അശോക ചക്രത്തിന് അര്‍ഹയായ ഏക സ്ത്രീയാണ് നീരജ.

യശോദ, ആലിസ് ജോര്‍ജ്, ആശമ്മ, എന്‍. നാദ ബായി, ഷന്നാസ് ഷെയ്ക്ക്, അമൃത അഹ്ലുവാലിയ, പൂര്‍ണിമ സാധ്ന, സാധ്ന പവാര്‍, ഭന്‍വാരി ദേവി, വി. -ഗൗരമ്മ, ചന്ദ്ര കാഞ്ചിലാല്‍, സത്യ റാണി ചദ്ദ, ഫ്ലേവിയ ആഗ്നസ് തുടങ്ങിയവരാണ് മുന്‍വര്‍ഷങ്ങളില്‍ അവാര്‍ഡുകള്‍ നേടിയത്.

ഹരിഷ് ഭാനട്ട്, മാനേജിംഗ് ട്രസ്റി, നീരജ ഭാനട്ട്, പാന്‍ അം ട്രസ്റ്, അശോക് ചക്ര നിവാസ്, ഹൗസ് നമ്പര്‍ 3727, സെക്ടര്‍ 46 സി, ചണ്ഡീഗഡ് എന്ന വിലാസത്തിലാണ് അവാര്‍ഡിനുള്ള നോമിനേഷന്‍ അയക്കേണ്ടത്. നോമിനേഷന്‍ 2002 ജൂലായ് 25ന് മുമ്പ് കിട്ടിയിരിക്കണം. ഇംഗ്ലീഷിലോ ഹിന്ദിയിലോ അപേക്ഷ അയക്കാം. അപേക്ഷാ ഫീസ് ഇല്ല. ഒരാള്‍ക്ക് എത്ര നിര്‍ദേശങ്ങളും അയക്കാം. നിര്‍ദിഷ്ട അപേക്ഷാ ഫോറം ഇല്ല. വെളുത്ത കടലാസില്‍ രേഖകള്‍ സഹിതം അയച്ചാല്‍ മതിയാവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X