നടന്‍ ദിലീപിന് വിലക്കേര്‍പ്പെടുത്തുന്നു
കോട്ടയം: ചലച്ചിത്ര നടന്‍ ദിലീപിന് വിലക്കേര്‍പ്പെടുത്താന്‍ വിവിധ സംഘടനകളുടെ നീക്കം. സംവിധായകരുടെയും നിര്‍മാതാക്കളുടെയും സിനിമാ പ്രവര്‍ത്തകരുടെയും യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടായെന്നാണ് അറിയുന്നത്.
നിര്‍മാതാവ് ദിനേശ് പണിക്കര്‍ക്കെതിരെ ചെക്ക് കേസില്‍ പരാതി നല്‍കിയതിനാണ് ദിലീപിന് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കോള്‍ഷീറ്റ് വാങ്ങി അഡ്വാന്‍സ് നല്‍കിയ പണം നിര്‍മാതാക്കള്‍ തിരികെ വാങ്ങും. 20 ലക്ഷം രൂപ പിഴയായി ഈടാക്കും. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍, ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍, ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ എന്നീ സംഘടനകളുടെ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.
ഉദയപുരം സുല്‍ത്താന്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവായിരുന്ന ദിനേശ് പണിക്കര്‍ നല്‍കിയ1.90 ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയതിനെ തുടര്‍ന്ന് ദിലീപിന് വേണ്ടി ശിവകുമാര്‍ നല്‍കിയ പരാതി പ്രകാരം ദിനേശ് പണിക്കരെ അറസ്റ് ചെയ്തിരുന്നു.
അതേ സമയം താന്‍ ചിത്രത്തിന്റെ നിര്‍മാതാവല്ലെന്നും വിതരണക്കാരന്‍ മാത്രമാണെന്നുമാണ് ദിനേശ് പണിക്കര്‍ പറയുന്നത്.












Click it and Unblock the Notifications