ടൂറിസം ബില്‍ അവതരിപ്പിയ്ക്കുമെന്ന് മന്ത്രി തോമസ്
കൊച്ചി : കേരളത്തിന്റെ സാംസ്ക്കാരിക പാരമ്പര്യവും പ്രകൃതി സമ്പത്തും പരിരക്ഷിയ്ക്കാന്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിയ്ക്കുമെന്ന് മന്ത്രി കെ. വി. തോമസ്. ഇക്കോ ടൂര്‍ 2002 സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ടൂറിസം മന്ത്രി.
കോവളം, മൂന്നാര്‍, വര്‍ക്കല, കുമരകം എന്നിവിടങ്ങളുടെ സ്വാഭാവിക ഭംഗി നിലനിര്ത്തിക്കൊണ്ടാകണം ടൂറിസം വികസിപ്പിയ്ക്കേണ്ടത്. പരിസ്ഥിതിയ്ക്കിണങ്ങുന്ന ടൂറിസമാകണം കേരളത്തിന്റേത്. ഇക്കോ ടൂറിസത്തിന് എന്നത്തെക്കാളും പ്രാധാന്യം വര്‍ദ്ധിച്ചു വരികയാണെന്നും തോമസ് ചൂണ്ടിക്കാട്ടി.
വ്യക്തമായ ഒരു ടൂറിസം നയമുളള സംസ്ഥാനം കേരളം മാത്രമാണ്. യുഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് ഇത് വെളിവാക്കുന്നത്. അടുത്ത 25 വര്‍ഷത്തെ പുരോഗതി മുന്നില്‍ കണ്ടാണ് കേരളം ടൂറിസം നയം തയ്യാറാക്കിയിരിക്കുന്നത്.
ടൂറിസം രംഗത്ത് കൂടുതല്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു. ഹോട്ടല്‍ നടത്തുന്നതൊന്നും ഇനി മുതല്‍ സര്‍ക്കാരിന്റെ ചുമതലയായിരിക്കില്ല. സഞ്ചാരികള്‍ക്ക് പരമാവധി അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കണം. അതിന് സ്വകാര്യമേഖലയുടെ പങ്കാളിത്തം കൂടിയേ കഴിയൂ.
സര്‍ക്കാര്‍ ഗസ്റ് ഹൗസുകള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ നീക്കമുണ്ടെന്ന ആരോപണം മന്ത്രി നിഷേധിച്ചു. സ്ക്കൂളുകളിലും കോളെജുകളിലും ടൂറിസം ക്ലബുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ട്. ടൂറിസം പ്രചരിപ്പിയ്ക്കാന്‍ ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
തട്ടേക്കാട്, കോന്നി, ഭൂതത്താന്‍ കെട്ട്, ആറളം എന്നിവിടങ്ങളില്‍ പൈലറ്റ് പ്രോജക്ടുകള്‍ നടപ്പാക്കുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ആറളത്ത് സുവോളജിക്കല്‍ പാര്‍ക്ക് തുടങ്ങാനാണ് ശ്രമിയ്ക്കുന്നത്.
കൊച്ചിയിലെ മംഗലവനത്ത് പക്ഷി സംരക്ഷണ കേന്ദ്രം തുടങ്ങും. ഇക്കോടൂറിസം പ്രോജക്ടായിരിക്കും ഇതെന്ന് തോമസ് സൂചിപ്പിച്ചു. പരിസ്ഥിതിയ്ക്ക് കോട്ടം തട്ടാത്തവിധം സംസ്ഥാനത്തെ 12 വന്യജീവി സംരക്ഷണ കേന്ദ്രങ്ങളും രണ്ടു ദേശീയ പാര്‍ക്കുകളും നവീകരിയ്ക്കും.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഹോട്ടല്‍ വ്യവസായികള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിങ്ങനെ ടൂറിസവുമായി ബന്ധമുളള എല്ലാ സര്‍ക്കാര്‍ സര്‍ക്കാരിതര സംഘടകളുടെയും സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിയ്ക്കപ്പെട്ടത്.
സര്‍ക്കാര്‍ അടിയന്തരമായി തീരുമാനമെടുക്കേണ്ട ചില വിഷയങ്ങളെ സംബന്ധിച് ഈ സംഘടനകള്‍ മന്ത്രിയ്ക്ക് സംയുക്തമായി ഒരു നിവേദനം നല്‍കിയെന്ന് സിഐഐ ചെയര്‍പേഴ്സണ്‍ പമേല അന്ന മാത്യു അറിയിച്ചു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications