ഐ.എസ്.ഗുലാത്തി അന്തരിച്ചു
തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡിന്റെ മുന്‍ വൈസ് ചെയര്മാന് ഐ. എസ്. ഗുലാത്തി (78) അന്തരിച്ചു.
കുറെ നാളായി ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു ഗുലാത്തി. മെയ് 27 തിങ്കളാഴ്ച രാവിലെ 9.45ഓടെ കുമാരപുരത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.
1987ലെയും 96ലെയും എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് ഗുലാത്തി ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനായിരുന്നു. കര്‍ണാടക സ്വദേശിയായ ലീലയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
ഇടതുപക്ഷ സഹയാത്രികനായ ഗുലാത്തി സി പി എമ്മിന്റെ സാമ്പത്തിക ഉപദേഷ്ടാവ് തന്നെ ആയിരുന്നു എന്ന് പറയാം. കേരളത്തിന്റെ വികസന പ്രക്രിയയില്‍ സുപ്രധാനമായ സംഭാവനകള്‍ നല്കിയ സാമ്പത്തിക ശാസ്ത്രജ്ഞനാണ് ഗുലാത്തി.
തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്പ്മെന്റ് സ്റഡീസില്‍ റിസര്‍ച്ച് ഫെല്ലോ ആയാണ് ഗുലാത്തി തിരുവനന്തപുരത്ത് എത്തിയത്.
ദീര്‍ഘകാലം സി ഡി എസില്‍ അദ്ധ്യാപകനായിരുന്ന ഇദ്ദേഹം കുറച്ചുകാലം സി ഡി എസിന്റെ ഡയറക്ടറുമായിരുന്നു. അവിടെനിന്ന് പിരിഞ്ഞശേഷം സ്വന്തം നിലയിലുള്ള ഗവേഷണങ്ങളുമായി കഴിയുമ്പോഴാണ് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിയ്ക്കപ്പെട്ടത്.
ഇപ്പോഴത്തെ പാകിസ്ഥാനിലെ തെക്ക് കിഴക്കന്‍ സംസ്ഥാനത്താണ് ഗുലാത്തി ജനിച്ചത്. 1972ല്‍ ഗുലാത്തി കേരളത്തിലെത്തി. പിന്നീട് അദ്ദേഹം കേരളത്തില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications