കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ.എസ്.ഗുലാത്തി അന്തരിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡിന്റെ മുന്‍ വൈസ് ചെയര്‍മാന്‍ ഐ. എസ്. ഗുലാത്തി (78) അന്തരിച്ചു.

കുറെ നാളായി ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു ഗുലാത്തി. മെയ് 27 തിങ്കളാഴ്ച രാവിലെ 9.45ഓടെ കുമാരപുരത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

1987ലെയും 96ലെയും എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് ഗുലാത്തി ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനായിരുന്നു. കര്‍ണാടക സ്വദേശിയായ ലീലയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

ഇടതുപക്ഷ സഹയാത്രികനായ ഗുലാത്തി സി പി എമ്മിന്റെ സാമ്പത്തിക ഉപദേഷ്ടാവ് തന്നെ ആയിരുന്നു എന്ന് പറയാം. കേരളത്തിന്റെ വികസന പ്രക്രിയയില്‍ സുപ്രധാനമായ സംഭാവനകള്‍ നല്‍കിയ സാമ്പത്തിക ശാസ്ത്രജ്ഞനാണ് ഗുലാത്തി.

തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്പ്മെന്റ് സ്റഡീസില്‍ റിസര്‍ച്ച് ഫെല്ലോ ആയാണ് ഗുലാത്തി തിരുവനന്തപുരത്ത് എത്തിയത്.I S Gulathi ദീര്‍ഘകാലം സി ഡി എസില്‍ അദ്ധ്യാപകനായിരുന്ന ഇദ്ദേഹം കുറച്ചുകാലം സി ഡി എസിന്റെ ഡയറക്ടറുമായിരുന്നു. അവിടെനിന്ന് പിരിഞ്ഞശേഷം സ്വന്തം നിലയിലുള്ള ഗവേഷണങ്ങളുമായി കഴിയുമ്പോഴാണ് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിയ്ക്കപ്പെട്ടത്.

ഇപ്പോഴത്തെ പാകിസ്ഥാനിലെ തെക്ക് കിഴക്കന്‍ സംസ്ഥാനത്താണ് ഗുലാത്തി ജനിച്ചത്. 1972ല്‍ ഗുലാത്തി കേരളത്തിലെത്തി. പിന്നീട് അദ്ദേഹം കേരളത്തില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X