Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രപതിയാവാന്‍ യോഗ്യന്‍ അബ്ദുള്‍കലാം

പാലക്കാട്: രാഷ്ട്രപതി സ്ഥാനത്തേക്ക് നിലവില്‍ പരിഗണയിലുള്ളവരില്‍ കൂടുതല്‍ യോഗ്യനായിട്ടുള്ളത് ശാസ്ത്രജ്ഞന്‍ എ. പി. അബ്ദുള്‍കലാമാണെന്ന് കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ പറഞ്ഞു.

വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു രാജഗോപാല്‍. മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖര്‍, പി. സി. അലക്സാണ്ടര്‍, അബ്ദുല്‍ കലാം എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്.

രാഷ്ട്രപതി സ്ഥാനത്ത് ഒരു മുഴുവന്‍ സമയ രാഷ്ട്രീയ നേതാവിനെ പരിഗണിക്കുന്നതില്‍ ബി ജെ പിയ്ക്ക് താത്പര്യമില്ല. ഇതുവരെ ഒരു ശാസ്ത്രജ്ഞന്‍ രാഷ്ട്രപതിയാവാത്ത നിലയ്ക്ക് അബ്ദുള്‍ കലാമാണ് ഈ സ്ഥാനത്തേക്ക് യോഗ്യന്‍.

കലാമിനെ രാഷ്ട്രപതിയാക്കുന്നതിനോട് സമതാ പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ബി എസ് പി എന്നിവര്‍ക്ക് താത്പര്യമാണെന്ന് രാജഗോപാല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+