എന്‍സിപി: എല്‍ഡിഎഫ് തീരുമാനം 30ന്
തിരുവനന്തപുരം: കോണ്‍ഗ്രസ്-എസ്സിനെ മുന്നണിയിലെടുക്കുന്നതും എന്‍സിപിയ്ക്ക് മുന്നണിയില്‍ സ്ഥാനം നിലനിര്‍ത്തുന്നതും സംബന്ധിച്ച് മെയ് 30 വ്യാഴാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമുണ്ടാവും.
യോഗത്തില്‍ എന്‍സിപിയുടെയും കോണ്‍ഗ്രസ്-എസ്സിന്റെയും നേതാക്കളുടെ വാദം കേട്ട ശേഷം മുന്നണിയിലെ മറ്റ് ഘടകകക്ഷികള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.
അതിനിടെ എന്‍സിപി സംസ്ഥാന സമിതി അംഗം പ്രദീപ് പാറപ്പുറം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് (എസ്) പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രന് നോട്ടീസയക്കാന്‍ കൊച്ചി മുന്‍സിഫ് കോടതി ഉത്തരവിട്ടു. കോണ്‍ഗ്രസ്-എസ് എന്ന പേരില്‍ പാര്‍ട്ടി പുനരുജ്ജീവിപ്പിക്കുന്നത് ജന പ്രാതിനിധ്യ നിയമത്തിനെതിരാണെന്നാണ് പരാതിയില്‍ പറയുന്നത്.












Click it and Unblock the Notifications