336 കോടി : കേന്ദ്രം പ്രത്യേകാന്വേഷണത്തിന്
പാലക്കാട് : മുംബെയില്‍ നിന്നും കേരളത്തിലെത്തിയ 336 കോടി രൂപ എങ്ങനെ വിനിയോഗിച്ചെന്നറിയാന്‍ കേന്ദ്രം പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടെന്ന് റെയില്‍വെ സഹമന്ത്രി ഒ. രാജഗോപാല്‍.
കഴിഞ്ഞ മെയ് 24ന് താന്‍ ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രി എല്‍. കെ. അദ്വാനിയുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് രാജഗോപാല്‍ വ്യക്തമാക്കി. ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ പണം ഉപയോഗിച്ചിരിക്കുന്നതെന്ന് സംശയമുളളതിനാല്‍ അദ്വാനി ഉടന്‍തന്നെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കേരളത്തില്‍ ഒട്ടേറെ ദേശവിരുദ്ധ ശക്തികള്‍ പ്രവര്‍ത്തിക്കുന്നതായും രാജഗോപാല്‍ ആരോപിച്ചു.
മുംബെയിലെ സ്വകാര്യ ബാങ്കുകളുടെ ശാഖകളില്‍ നിന്നാണ് കേരളത്തിലേയ്ക്ക് 336 കോടി രൂപ കടത്തിയത്. സുരേന്ദ്രന്‍ എന്നയാളാണ് പണം അയച്ചത്. എന്നാല്‍ ഈ പണം കൈപ്പറ്റിയവരെപ്പറ്റിയോ അവരുടെ ഉദ്ദേശത്തെപ്പറ്റിയോ ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.












Click it and Unblock the Notifications