പ്ലസ് ടു മൂല്യനിര്‍ണയക്യാമ്പുകള്‍ ബഹി ഷ്കരിച്ചു
തിരുവനന്തപുരം: ഹയര്‍ സെക്കന്ററി അധ്യാപകര്‍ പ്ലസ് ടു മൂല്യനിര്‍ണയ ക്യാമ്പുകള്‍ ബഹിഷ്കരിച്ചു. ഹയര്‍ സെക്കന്ററി സ്കൂളുകളിലെ മുതിര്‍ന്ന ഹയര്‍ സെക്കന്ററി അദ്ധ്യാപകന് പ്രിന്‍സിപ്പലിന്റെ ചുമതല നല്‍കുന്നതിനുള്ള ഉത്തരവ് പിന്‍വലിച്ചതില്‍ പ്രതിഷേധിച്ചാണ് മൂല്യനിര്‍ണയക്യാമ്പുകള്‍ ബഹിഷ്കരിച്ചത്.
ഏറ്റവും സീനിയറായ അധ്യാപകര്‍ക്ക് യോഗ്യത നോക്കാതെ പ്രിന്‍സിപ്പലിന്റെ താത്കാലിക ചുമതല നല്‍കുന്നതാണ് പുതിയ സംവിധാനം. അങ്ങനെ വരുമ്പോള്‍ താഴന്ന യോഗ്യതയുള്ള ഹൈസ്കൂള്‍ അദ്ധ്യാപകരുടെ കീഴില്‍ ഉയര്‍ന്ന യോഗ്യതയുള്ള ഹയര്‍സെക്കന്ററി അദ്ധ്യാപകര്‍ ജോലിചെയ്യേണ്ടിവരും.
കൂടുതല്‍ സര്‍വീസുള്ള ഹയര്‍സെക്കന്ററി അദ്ധ്യാപകനെ പ്രിന്‍സിപ്പലാക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതിന്റെ പിറ്റേ ദിവസം തന്നെ റദ്ദാക്കി. ഈ ഉത്തരവ് വീണ്ടും പ്രാബല്യത്തില്‍ കൊണ്ടുവരും വരെ ബഹിഷ്കരണം തുടരുമെന്ന് ഹയര്‍ സെക്കന്ററി അധ്യാപക സംഘടനകള്‍ അറിയിച്ചു.
ഹൈസ്കൂള്‍ അദ്ധ്യാപക സംഘടനകള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ഇറക്കിയ ഉത്തരവ് ഒരുദിവസത്തിനു ശേഷം പിന്‍വലിച്ചതെന്ന് ഹയര്‍സെക്കന്ററി അദ്ധ്യാപകര്‍ ആരോപിച്ചു.












Click it and Unblock the Notifications