പത്രസ്വാതന്ത്യ്രത്തില്‍ തൊട്ടാല്‍ കൈ പൊള്ളും: സെയ്ദ്
തിരുവനന്തപുരം: പത്രസ്വാതന്ത്യ്രം നിഷേധിക്കുന്ന ഭരണാധികാരികള്‍ ആരായാലും അവരുടെ കൈ പൊള്ളുമെന്ന് ലോക്സഭാ സ്പീക്കര്‍ പി.എം. സെയ്ദ്. അത് പ്രധാനമന്ത്രിയായാലും സ്പീക്കറായാലും ഒരു പോലെ തന്നെ.- സെയ്ദ് അഭിപ്രായപ്പെട്ടു.
മെയ് 27 തിങ്കളാഴ്ച പ്രസ് ക്ലബില്‍ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ടെലിവിഷന്‍ ചാനലുകളെ നിയമസഭ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും കേരളാസ്പീക്കര്‍ വിലക്കിയ സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സെയ്ദ്.
ഗുജറാത്തിലെ അക്രമങ്ങള്‍ രാജ്യത്തിന്റെ മതേതരത്വപ്രതിച്ഛായയ്ക്കേറ്റ കനത്ത ആഘാതമായിരുന്നു. രാജ്യത്ത് 50 ശതമാനത്തിലധികം വോട്ടര്‍മാര്‍ അവരുടെ വോട്ടവകാശം വിനിയോഗിക്കുന്നില്ല. ഇത് രാജ്യത്തിന്റെ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. വിദ്യാസമ്പന്നരായ ആളുകള്‍ക്കിടയില്‍ വോട്ടുചെയ്യാതിരിക്കുന്ന പ്രവണത കൂടിവരികയാണ്. - സെയ്ദ് പറഞ്ഞു.
അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിനെതിരായ കേന്ദ്രനിലപാടിനോട് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഏകസ്വരത്തിലാണ് പ്രതികരിച്ചത്. കഴിഞ്ഞ20 വര്‍ഷമായി ഇന്ത്യ തീവ്രവാദത്തില്‍ നിന്നും ഭീഷണി നേരിടുന്നു. ഇനിയും തീവ്രവാദത്തെ സഹിക്കാന്‍ കഴിയാത്ത നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications