സുധീന്ദ്രസ്വാമിക്ക് ശിഷ്യന്‍ പറവൂരില്‍ നിന്ന്...
പറവൂര്‍: സുധീന്ദ്രതീര്‍ത്ഥസ്വാമികള്‍ തന്റെ ശിഷ്യനെ കണ്ടെത്തിയത് പറവൂരില്‍ നിന്ന്. പറവൂര്‍ കണ്ണംപറമ്പില്‍ ജി. സുരേന്ദ്രമല്ലന്റെയും ചേര്‍ത്തല വെട്ടയ്ക്കല്‍ ഗോവിന്ദഷേണായിയുടെ മകള്‍ നിന്ദിലയുടെയും രണ്ടാമത്തെ മകന്‍ എസ്. ഉമേഷ് മല്ലനിലാണ് സുധീന്ദ്രതീര്‍ത്ഥസ്വാമികള്‍ തന്റെ ശിഷ്യനെ കണ്ടെത്തിയത്.
19 കാരനായ ഉമേഷിനെ ഹരിദ്വാരില്‍ സുധീന്ദ്രതീര്‍ത്ഥസ്വാമികള്‍ വ്യാസജയന്തിദിനത്തിലാണ് തന്റെ ശിഷ്യനായി പ്രഖ്യാപിച്ചത്. അങ്ങിനെ ഉമേഷിനെ സംബന്ധിച്ചിടത്തോളം തന്റെ ജാതകയോഗം സഫലമായി. ജാതകപ്രകാരം ഉമേഷിന് പൂര്‍ണ്ണസന്യാസിയോഗമുണ്ട്.
1982 സപ്തംബര്‍ 12ന് തിരുവാതിര നക്ഷത്രത്തിലാണ് ഉമേഷ് മല്ലന്റെ ജനനം. ജ്യേഷ്ഠന്‍ സുരേഷ് മല്ലന്‍ പറവൂരില്‍ സെയില്‍സ് ടാക്സ് പ്രാക്ടീഷണറുടെ ഓഫീസില്‍ ജോലി നോക്കുന്നു.












Click it and Unblock the Notifications