കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധഭീതി കനക്കുന്നു, കേരള സര്‍ക്കാര്‍ ഉറങ്ങുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : ദൈവത്തിന്റെ സ്വന്തം നാടിനെ യുദ്ധത്തില്‍ നിന്നും ഒഴിവാക്കാമെന്ന് പാകിസ്താന്‍ ഉറപ്പു നല്‍കിയിട്ടുണ്ടോ? യുദ്ധഭീതി കൊടുമ്പിരിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സാ മട്ടിലുളള പോക്കു കാണുമ്പോള്‍ ഇങ്ങനെയൊരുറപ്പ് കിട്ടിയിട്ടുണ്ടാകുമെന്ന് ആരും സംശയിക്കും.

മറ്റെല്ലാ സംസ്ഥാനങ്ങളും ആഭ്യന്തര സുരക്ഷ ഉറപ്പാക്കാന്‍ കൊണ്ടുപിടിച്ച് പ്രവര്‍ത്തിയ്ക്കുന്നുണ്ട്. യുദ്ധം ഉണ്ടാകില്ലെന്ന് ആര്‍ക്കും ഉറപ്പു പറയാനാവാത്ത അവസ്ഥയാണ് അതിര്‍ത്തിയില്‍. ഏതെങ്കിലും സാഹചര്യത്തില്‍ യുദ്ധം ഉണ്ടായാല്‍ പൗരന്‍മാരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സജ്ജമാക്കി നിര്‍ത്താന്‍ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളും നടപടി സ്വീകരിച്ചു കഴിഞ്ഞു.

എന്നാല്‍ വന്‍ സുരക്ഷാ പ്രാധാന്യമുളള പല സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന കേരളത്തില്‍ ഒരു പൊതു ജാഗ്രതാ നിര്‍ദ്ദേശത്തിനപ്പുറം ഒന്നും ചെയ്യാന്‍ സര്‍ക്കാരിനായിട്ടില്ല. യുദ്ധമുണ്ടായാല്‍ മൂന്നരക്കോടി ജനങ്ങളെ എങ്ങനെ സംരക്ഷിയ്ക്കുമെന്ന കാര്യത്തില്‍ ആഭ്യന്തര വകുപ്പിന് യാതൊരു പദ്ധതിയുമില്ല. പല സംസ്ഥാനങ്ങളിലും തങ്ങളുടെ സുരക്ഷാ പദ്ധതികള്‍ പരീക്ഷിച്ചു കഴിഞ്ഞു. കേരളത്തില്‍ കൊച്ചിയില്‍ മാത്രമാണ് സുരക്ഷാ പ്രാധാന്യമുളള പ്രദേശമെന്ന നിലയില്‍ പ്രത്യേക പരിഗണന ലഭിക്കുന്നത്. സൈനിക രംഗത്ത് തന്ത്രപ്രധാന സ്ഥാനമുളള തിരുവനന്തപുരത്തിനു പോലും ഇത്തരമൊരു പരിഗണനയില്ല.

അന്താരാഷ്ട്ര വിമാനത്താവളം, ദക്ഷിണ വ്യോമ കമാന്‍ഡ്, ഐഎസ്ആര്‍ഓ. വിക്രം സാരാഭായ് സ്പേസ് സെന്റര്‍, പാങ്ങോട് മിലിട്ടറി ക്യാമ്പ് എന്നിങ്ങനെ മര്‍മ്മ പ്രധാനമായ ഒട്ടേറെ കേന്ദ്രങ്ങള്‍ തലസ്ഥാന ജില്ലയിലുണ്ട്.

പൊലീസ് വകുപ്പ്, സിവില്‍ ഭരണകൂടം, പ്രതിരോധ വകുപ്പ്, പഞ്ചായത്ത് ഭരണ സ്ഥാപനങ്ങള്‍, വോളണ്ടറി സംഘടനകള്‍, ആശുപത്രികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയെ സംഘടിപ്പിച്ചാണ് മറ്റു സംസ്ഥാനങ്ങള്‍ യുദ്ധ പ്രതിരോധ നിര തീര്‍ത്തിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ഈ സംവിധാനം സജ്ജമായിരിക്കും.

കേരളത്തില്‍ ആക്രമണ ഭീഷണിയില്ലെന്നത് സത്യമാണ്. എന്നാല്‍ മിസൈലുകള്‍ക്ക് ദൂരം ഒരു പ്രശ്നമല്ലാതായിരിക്കെ കേരളം സുരക്ഷിതമാണെന്ന് എങ്ങനെ സമാധാനിക്കാനാകും ചോദിയ്ക്കുന്നത ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനാണ്. കേരളത്തില്‍ സുരക്ഷാ ക്രമീകരണങ്ങളും പ്രതിരോധ സംവിധാനങ്ങളും ശക്തിപ്പെടുത്തണമെന്ന് പൊലീസുകാര്‍ക്കിടയില്‍ തന്നെ അഭിപ്രായമുണ്ട്.

ഏതായാലും സ്വന്തം നിലയില്‍ അവര്‍ നിര്‍ണ്ണായക കേന്ദ്രങ്ങളുടെ സുരക്ഷാ ചുമതല സ്വയം ഏറ്റെടുത്തിട്ടുണ്ട്. ദക്ഷിണ വ്യോമ കമാന്‍ഡ്, വിമാനത്താവളങ്ങള്‍, ഫാക്ട്, കൊച്ചി തുറമുഖം എന്നിവിടങ്ങളില്‍ സുരക്ഷ ശക്തിപ്പെടുത്തി. സിഐഎസ്എഫുമായി ചേര്‍ന്നും ചില പദ്ധതികള്‍ പൊലീസ് വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.

യുദ്ധമുണ്ടായാല്‍ എന്തു ചെയ്യണമെന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഇതുവരെ ഗൗരവമായിട്ടൊന്നും ചിന്തിച്ചിട്ടില്ല. യുദ്ധമുണ്ടാകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുക മാത്രമേ കേരളീയര്‍ക്ക് ഇപ്പോള്‍ മാര്‍ഗമുളളൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X