Get Updates
Get notified of breaking news, exclusive insights, and must-see stories!

യുദ്ധം ആഗ്രഹിക്കുന്നില്ല്ല : മുഷാറഫ്

കശ്മീര്‍: ഇന്ത്യയുമായി ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ്. മെയ് 27 തിങ്കളാഴ്ച രാജ്യത്തിന് നല്കിയ പ്രത്യേക അഭിസംബോധനയിലാണ് മുഷാറഫ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു യുദ്ധത്തിന് പാകിസ്ഥാന്‍ മുന്‍കയ്യെടുക്കുകയില്ല. അതിര്‍ത്തിയിലെ നിയന്ത്രണ രേഖ കടന്നുള്ള തീവ്രവാദത്തെ പാകിസ്ഥാന്‍ പിന്തുണയ്ക്കില്ല. തീവ്രവാദത്തെ കയറ്റുമതി ചെയ്യുന്നതിനും പാകിസ്ഥാന്‍ പിന്തുണക്കില്ല. അതിര്‍ത്തിയിലെ സംഘര്‍ഷം കുറയ്ക്കാന്‍ അന്താരാഷ്ട്രശക്തികള്‍ മുന്‍കയ്യെടുക്കണം.- മുഷാറഫ് പറഞ്ഞു.

മൃദുവായ ഭാഷയില്‍ സംസാരിക്കുന്ന മുഷാറഫിനെയായിരുന്നു തിങ്കളാഴ്ച കണ്ടത്. യുദ്ധത്തിന്റെയും വെല്ലുവിളിയുടെയും ഭാഷയ്ക്ക് പകരം സമാധാനത്തിന്റെയും അതിര്‍ത്തിയില്‍ സംഘര്‍ഷം കുറയ്ക്കുന്നതിന്റെയും സന്ദേശമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിലുടനീളം.

ഇന്ത്യയില്‍ ഹിന്ദു മതമൗലികവാദികളുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. ഗുജറാത്തിലും കശ്മീരിലും അവര്‍ അഴിഞ്ഞാടുന്നു. അവര്‍ മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും സിഖുകാരെയും കൊന്നൊടുക്കുന്നു.- അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ പാര്‍ലമെന്റില്‍ നടന്ന ആക്രമണം തീവ്രവാദികള്‍ നടത്തിയതാണ്. പാകിസ്ഥാന്‍ അതിനെ അപലപിച്ചതുമാണ്. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പാകിസ്ഥാനെ കുറ്റപ്പെടുത്തി. അതിന്റെ പേരില്‍ അതിര്‍ത്തിയതില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു. മെയ് 14 ജമ്മുകശ്മീരില്‍ പട്ടാളക്യാമ്പിനു നേരെ ആക്രമണമുണ്ടായി. അപ്പോഴും പാകിസ്ഥാന്‍ അതിനെ അപലപിച്ചു. എന്നാല്‍ ഇന്ത്യ അപ്പോഴും പാകിസ്ഥാനെ കുറ്റപ്പെടുത്തുകയായിരുന്നു. - മുഷാറഫ് പറഞ്ഞു.

പാകിസ്ഥാനിലും പല തരത്തിലുള്ള തീവ്രവാദി ആക്രമണങ്ങളുണ്ടാകുന്നുണ്ട് . ഈയിടെ പള്ളിയില്‍ നടന്ന ആക്രമണത്തില്‍ നിരവധി വിദേശികള്‍ കൊല്ലപ്പെട്ടു. പക്ഷെ ഞങ്ങള്‍ അതിന് ഇന്ത്യയെ കുറ്റപ്പെടുത്തിയില്ല. തീവ്രവാദിഗ്രൂപ്പുകളില്‍ പെട്ട ചിലര്‍ പാകിസ്ഥാനെയും അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണ്.

ഈയിടെ ഹുറിയത്ത് നേതാവ് അബ്ദുള്‍ ഗാനി ലോണ്‍ കശ്മീരില്‍ കൊല്ലപ്പെട്ടു. ഹുറിയത്തിന്റെ പ്രധാനഅംഗമായ ലോണിന്റെ രക്തസാക്ഷിത്വത്തിന്റെ കുറ്റവും ഇന്ത്യ പാകിസ്ഥാന്റെ മേല്‍, ഐഎസ്ഐയുടെ മേല്‍ ചാര്‍ത്തുകയായിരുന്നു. ആയിരങ്ങള്‍ കുടിച്ചേര്‍ന്ന ഒരു രാഷ്ട്രീയയോഗത്തില്‍ വച്ചായിരുന്നു ഗാനി ലോണ്‍ കൊല്ലപ്പെട്ടത്.

പക്ഷെ ലോണിന്റെ കൊലപാതകികള്‍ രക്ഷപ്പെട്ടു. നേരത്തെ ഇന്ത്യന്‍ പാര്‍ലമെന്റിനും കശ്മീരിലെ സൈനികക്യാമ്പിനും നേരെ നടന്ന ആക്രമണങ്ങളില്‍ അക്രമകാരികളെ ഇന്ത്യന്‍ സേന വെടിവച്ചുകൊന്നു. പക്ഷെ ലോണിന്റെ കൊലപാതകികള്‍ മാത്രം രക്ഷപ്പെട്ടു. എന്താണ് ഇതിനര്‍ത്ഥം. - അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ നേതൃത്വം എപ്പോഴും ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കുന്നു. ഇത് ഞങ്ങള്‍ക്ക് സ്വീകാര്യമല്ല. ഞങ്ങള്‍ ഇതുവരെ ക്ഷമിച്ചു. പാകിസ്ഥാന്‍ ഉത്തരവാദിത്വമുള്ള രാഷ്ട്രമാണ്. എല്ലാ തരം തീവ്രവാദത്തെയും ഞങ്ങള്‍ എതിര്‍ക്കും. അതിര്‍ത്തിരേഖ മുറിച്ച് ഒരു നുഴഞ്ഞുകയറ്റവും നടക്കില്ലെന്ന് ഞാന്‍ ലോകത്തിന് ഉറപ്പുനല്കുന്നു. പക്ഷെ കശ്മീരില്‍ സ്വാതന്ത്യ്രത്തിന് വേണ്ടി പോരാട്ടം നടക്കുന്നുണ്ട്. കശ്മീര്‍ എല്ലാ പാകിസ്ഥാനിയുടെയും ഹൃദയത്തില്‍ ജീവിക്കുന്നു. കശ്മീരികളുടെ സ്വാതന്ത്യ്രപ്പോരാട്ടത്തെ പാകിസ്ഥാന്‍ എക്കാലത്തും പിന്തുണയ്ക്കും. - അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+