പാകിസ്ഥാനില്‍ അഞ്ച് ലക്ഷം തീവ്രവാദികള്‍
ന്യൂയോര്‍ക്ക്: പാകിസ്ഥാനില്‍ മാത്രം അഞ്ച് ലക്ഷത്തിലധികം ഇസ്ലാമിക തീവ്രവാദികള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. ഇസ്ലാമികതീവ്രവാദികളെ കുറിച്ച് വര്‍ഷങ്ങളായി പഠിച്ചുകൊണ്ടിരിക്കുന്ന അരിഫ് ജമാല്‍ ന്യൂയോര്‍ക്ക് ടൈംസിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
1980 മുതല്‍ ഈ ഗ്രൂപ്പുകള്‍ വളരെ ചിട്ടയോടെയും ഒരുമിച്ചുമാണ് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ ആളുകളെ തിരഞ്ഞെടുക്കുക, പരിശീലിപ്പിക്കുക, മൂലധനം സമാഹരിക്കുക എന്നീ കാര്യങ്ങളില്‍ ഒരേ രീതിയിലാണ് എല്ലാ ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നത്. സപ്തംബര്‍ 11ന് അമേരിക്കയില്‍ നടന്ന ആക്രമണത്തിന് ശേഷം ഇവരാരും പുറത്ത് ദൃശ്യമല്ലെന്നതാണ് ഇവരുടെ പ്രവര്‍ത്തനശൈലിയില്‍ വന്ന ഏക മാറ്റം.
കശ്മീരിലേക്ക് മാത്രമായി 3,000 പേരെ പാകിസ്ഥാന്‍ പരിശീലിപ്പിച്ചയച്ചിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി പാകിസ്ഥാന്റെ ആഭ്യന്തര-വിദേശ നയങ്ങള്‍ നടപ്പാക്കുന്ന ഉപകരണമായിരുന്നു കശ്മീരിലെ തീവ്രവാദികള്‍. അവരെ അടിച്ചമര്‍ത്താന്‍ പാകിസ്ഥാന്‍ ഭരണകൂടത്തിന് താല്പര്യമില്ല. അല്ലെങ്കില്‍ അതിനുള്ള ശക്തിയില്ല. - അരിഫ് ജമാല്‍ പറഞ്ഞു.
കഴിഞ്ഞ 20 വര്‍ഷമായി പാകിസ്ഥാന്‍ പ്രതിരോധഘടനയുടെ ഭാഗമായിരുന്നു ഈ തീവ്രവാദികള്‍. ഇവരെ അടിച്ചമര്‍ത്തണമെങ്കില്‍ ആദ്യം പാകിസ്ഥാനകത്ത് ഒരു വലിയ രക്തച്ചൊരിച്ചില്‍ വേണ്ടിവരും. സൈന്യം മുഷാറഫിനോടപ്പമുണ്ടെങ്കില്‍ മാത്രമേ അദ്ദേഹത്തിന് ആ ദൗത്യം നടപ്പിലാക്കാന്‍ കഴിയൂ. പക്ഷെ അതിനു തന്നെ ധാരാളം സമയം ആവശ്യമായി വരും. - അരിഫ് ജമാല്‍ വ്യക്തമാക്കി.












Click it and Unblock the Notifications