ഇന്ത്യയ്ക്കെതിരായ തീവ്രവാദം നിര്‍ത്തൂ: ബുഷ്
വാഷിംഗ്ടണ്‍: ഇന്ത്യയ്ക്കെതിരായ തീവ്രവാദം അവസാനിപ്പിക്കാന്‍ പാക് പ്രസിഡന്റ് മുഷാറഫിനോട് യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് അഭിപ്രായപ്പെട്ടു. ഇതാദ്യമായാണ് ബുഷ് പാകിസ്ഥാനെതിരെ ഇത്രയും തീവ്രമായി പ്രതികരിച്ചതെന്ന് വിദഗ്ധര്‍ പറയുന്നു.
മെയ് 26 ഞായറാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് ബുഷ് പാകിസ്ഥാനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ചൊരിഞ്ഞത്. അതിര്‍ത്തിരേഖ മുറിച്ചു കടക്കുന്നതില്‍ നിന്ന് ആളുകളെ തടയുന്ന കാര്യത്തില്‍, തീവ്രവാദം അവസാനിപ്പിക്കുന്ന കാര്യത്തില്‍ മുഷറഫ് എന്ത് നേട്ടമുണ്ടാക്കിയെന്നാണ് യുഎസ് നോക്കുന്നതെന്ന് ബുഷ് പറഞ്ഞു. പാകിസ്ഥാന്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ബുഷ് കുറ്റപ്പെടുത്തി.
കശ്മീരിലെ അക്രമങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന പാകിസ്ഥാന്റെ അവകാശവാദവും ബുഷ് തള്ളി. സിഎന്‍എന്‍ വാര്‍ത്താഏജന്‍സിക്കനുവദിച്ച അഭിമുഖത്തില്‍ യുഎസ് വിദേശകാര്യ സെക്രട്ടറി കോളിന്‍ പവലും പാകിസ്ഥാനെതിരെ അഭിപ്രായപ്രകടനങ്ങള്‍ നടത്തി.












Click it and Unblock the Notifications