ആണവയുദ്ധം വന്നാല്‍ മരണം 30 ലക്ഷം
പാരീസ് : ഇന്ത്യയും പാകിസ്താനുമായുളള നിയന്ത്രിത ആണവയുദ്ധം പോലും 30 ലക്ഷം പേരെ കൊല്ലുമെന്ന് പഠന റിപ്പോര്‍ട്ട്. 14 ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കും.
ആണവ ആക്രമണം ഇന്ത്യയില്‍ 17 ലക്ഷം പേരുടെ മരണത്തിനിടയാക്കും. ഒമ്പത് ലക്ഷം പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കും. പാകിസ്താനില്‍ ഈ കണക്ക് യഥാക്രമം 12ലക്ഷവും ആറു ലക്ഷവുമാണ്.
അമേരിക്കയിലെ പെന്റഗണ്‍ സര്‍വകലാശാലയിലെ വിദഗ്ദ്ധര്‍ നടത്തിയ പഠനത്തിലാണ് ഈ നിഗമനം. ഭാവിയില്‍ ആണവവികിരണം നിമിത്തം കാന്‍സറടക്കമുളള മാറാരോഗങ്ങള്‍ പിടിപെട്ട് മരിക്കേണ്ടി വരുന്നവരുടെ കണക്ക് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഹിരോഷിമയില്‍ 1945ല്‍ പതിച്ച ബോംബുകളുടെ 10 മടങ്ങ് ശേഷിയുളള ബോംബുകള്‍ ഇന്ത്യയിലെയും പാകിസ്താനിലെയും 10 പ്രധാന നഗരങ്ങള്‍ക്ക് 600 മീറ്റര്‍ മുകളില്‍ വച്ച് പൊട്ടിത്തെറിച്ചാലാണ് ഇത്രയും പേര് മരിക്കുന്നത്. എന്നാല്‍ ബോംബുകള്‍ വീണു പൊട്ടുന്നത് ഭൂമിയിലാണെങ്കില്‍ ആണവ പൊടിപടലങ്ങള്‍ നിമിത്തം മരണസംഖ്യ ഇതിന്റെ ഇരട്ടിയോളമാകും.
ബാംഗ്ലൂര്‍, കൊല്‍ക്കൊത്ത, ദില്ലി. ചെന്നൈ, മുംബൈ എന്നിവയാണ് ഇന്ത്യയില്‍ ആണവ ആക്രമണ ഭീഷണിയുളള നഗരങ്ങള്‍. ഫൈസലാബാദ്, റാവല്‍പിണ്ടി, ഇസ്ലമാബാദ്, ലാഹോര്‍, കറാച്ചി എന്നിവയാണ് ആണവ ഭീഷണി നേരിടുന്ന പാക് നഗരങ്ങള്‍.
പശ്ചിമ വാതം വീശുന്ന സമയമായതിനാല്‍ ഇന്ത്യയ്ക്കാവും നാശനഷ്ടങ്ങള്‍ കൂടുതല്‍ ഉണ്ടാകുന്നതെന്നും പഠനറിപ്പോര്‍ട്ട് മുന്നറിയിപ്പു നല്കുന്നു.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ!











Click it and Unblock the Notifications