ഷാര്‍ജ സുല്‍ത്താന്‍ ജ്യോജിത് ഡയറക്ടര്‍ ബോര്‍ഡില്‍
കൊച്ചി: ജ്യോജിത് സെക്യൂരിറ്റീസിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഷാര്‍ജ രാജ കുടുംബത്തിലെ അംഗമായ ഷെയ്ക് സുല്‍ത്താന്‍ ബിന്‍ സൗദ് അല്‍ ക്വാസിമിയെ ഉള്‍പ്പെടുത്തി.
ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ കോര്‍പ്പറേറ്റ് സ്ഥാനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഒരു ഉന്നത യുഎഇ വ്യാപാരി അംഗമാവുന്നത്.
അല്‍ സൗദ് ഗ്രൂപ്പും ജ്യോജിത് സെക്യൂരിറ്റീസും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ ബര്‍ജീല്‍ സെക്യൂരിറ്റീസിന്റെ ചെയര്‍മാനാണ് ഷെയ്ക് സുല്‍ത്താന്‍. ഗള്‍ഫില്‍ ഓഹരി വിപണി മേഖലയിലാണ് ബര്‍ജീല്‍ സെക്യൂരിറ്റീസ് പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യയില്‍ നിക്ഷേപം നടത്താനും യുഎഇയിലെ വ്യാപാരികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനും തനിക്ക് പദ്ധതിയുണ്ടെന്ന് ഷെയ്ക് സുല്‍ത്താന്‍ പറഞ്ഞു.












Click it and Unblock the Notifications