കസഖില്‍ ഇന്ത്യാ - പാക് ഉച്ചകോടിയില്ല
ദില്ലി : കസാഖിസ്ഥാനില്‍ വച്ച് ഇന്തോ- പാക് ഉച്ചകോടി നടക്കാനുളള സാദ്ധ്യത ഇന്ത്യ തളളിക്കളഞ്ഞു.
ഇത്തരം ഒരു ഉച്ചകോടി നടക്കാന്‍ ഇപ്പോള്‍ ഒരു സാദ്ധ്യതയും കാണുന്നില്ലെന്ന് വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഗ് പറഞ്ഞു. പാക് പ്രസിഡന്റിന് മറുപടി നല്‍കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഉച്ചകോടിയുടെ സാദ്ധ്യത തളളിക്കളഞ്ഞത്.
ഏഷ്യാ ഉച്ചകോടിയുടെ സഹകരണ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ഇരുനേതാക്കളും ജൂണ്‍ ആദ്യം കസാഖ് തലസ്ഥാനമായ അല്‍മാട്ടിയില്‍ എത്തുന്നുണ്ട്. അവിടെ ഒരു വാജ്പേയി - മുഷാറഫ് ഉച്ചകോടി നടത്താമെന്ന് റഷ്യാ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനാണ് നിര്‍ദ്ദേശിച്ചത്.
ഇത്തരത്തില്‍ ഒരു ചര്‍ച്ചയാകാമെന്ന് പുടിന്‍ ഒരു നിര്‍ദ്ദേശം വച്ചതല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ലെന്ന് ജസ്വന്ത് സിംഗ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications