കുട്ടികളെ പീഡിപ്പിച്ച് ഭിക്ഷയ്ക്കുപയോഗിക്കുന്നു
ആലുവ: കുട്ടികളുടെ ശരീരത്തില്‍ വ്രണങ്ങളുണ്ടാക്കി സാമൂഹ്യ വിരുദ്ധര്‍ ഭിക്ഷാടനത്തിന് ഉപയോഗിക്കുന്നത് കേരളത്തില്‍ പെരുകിവരുന്നതായി ആലുവയിലെ ജനസേവ ശിശുഭവന്‍ പ്രസിഡന്റ് ജോസ് മാവേലി പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ന്നിനായി യാചകര്‍ക്കിടയില്‍ നിന്ന് 175 കുട്ടികളെയാണ് ശിശുഭവന്‍ രക്ഷപ്പെടുത്തിയത്. ഈ കുട്ടികളില്‍ ഭൂരിഭാഗവും അഞ്ച് വയസിന് താഴെയുള്ളവരാണ്.
മഞ്ജ്മാത എന്ന് മൂന്ന് വയസുള്ള പെണ്‍കുട്ടിയെയാണ് അവസാനമായി രക്ഷപ്പെടുത്തിയത്. അങ്കമാലിയിലെ ഒരു യാചകകേന്ദ്രത്തില്‍ നിന്ന് ഒരു കൂട്ടം തൊഴിലാളികളാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കാലില്‍ പൊള്ളലേറ്റ് അസഹ്യമായ വേദന അനുഭവിക്കുകയായിരുന്നു ഈ കുട്ടി.
കുട്ടിയെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ശുശ്രൂഷയ്ക്കായി മനുഷ്യസ്നേഹിയായ ഒരു വ്യവസായി ഒരു ലക്ഷം രൂപ ശിശുഭവന് സംഭാവന നല്‍കി.
പീഡിപ്പിക്കപ്പെടുന്ന ഇത്തരം കുട്ടികളെ പൊലീസ് കസ്റഡിയിലെടുത്താലും യാചകര്‍ രക്ഷിതാക്കളെന്ന് അവകാശപ്പെട്ട് തിരികെ കൊണ്ടുപോവുന്ന അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് ജോസ് മാവേലി പറഞ്ഞു.












Click it and Unblock the Notifications