ദിലീപിന് വിലക്ക്: നടന്മാര്‍ എതിര്‍പ്പുയര്‍ത്തുന്നു
തിരുവനന്തപുരം: ദിലീപിന് വിലക്ക് ഏര്‍പ്പെടുത്താനുള്ള ചലച്ചിത്ര നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളുടെ തീരുമാനത്തിനെതിരെ നടന്മാരില്‍ നിന്ന് തീവ്രമായ എതിര്‍പ്പുയരുന്നു. ശക്തമായ ഭാഷയിലാണ് തീരുമാനത്തിനെതിരെ പലരും പ്രതികരിച്ചത്.
സിനിമാ താരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതും പിഴ ഈടാക്കുന്നതുമൊക്കെ ശുദ്ധതോന്ന്യാസമാണെന്നും ഒരു സംഘടനയ്ക്കും ഇത്തരം തീരുമാനങ്ങള്‍ അടിച്ചേല്പിക്കാനാവില്ലെന്നും നടന്‍ സുരേഷ് ഗോപി പറഞ്ഞു. അമ്മയുടെ പ്രസിഡന്റ് ഈ പ്രശ്നത്തോട് പ്രതികരിച്ചിട്ടുണ്ട്. അങ്ങനെയൊന്നും പ്രതികരിച്ചാല്‍ പോരെന്നും സുരേഷ് ഗോപി പറഞ്ഞു.
ദിലീപിനെതിരെയുള്ളവിലക്കിനെ കുറിച്ച് മനുഷ്യര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയോ എന്നായിരുന്നു മന്ത്രി കെ. ബി. ഗണേഷ് കുമാറിന്റെ പ്രതികരണം. തൊഴിലെടുത്ത് ജീവിക്കാനുള്ള മൗലികാവകാശത്തെ ചോദ്യം ചെയ്യലാണ് ഈ വിലക്ക്. ഇത് ജനാധിപത്യമല്ല.
വണ്ടി ചെക്ക് നല്‍കിയ ദിനേശ് പണിക്കര്‍ക്കാണ് വിലക്കേര്‍പ്പെടുത്തേണ്ടതെന്ന് നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. തനിക്കും ഇത് പോലുള്ള വണ്ടിച്ചെക്കുകള്‍ ലഭിച്ചിട്ടുണ്ട്. അന്നൊന്നും കേസ് കൊടുക്കാന്‍ കൈയില്‍ പണമുണ്ടായിരുന്നില്ല.
അതിനിടെ തനിക്ക് വിലക്കേര്‍പ്പെടുത്താനുള്ള നീക്കത്തെ കുറിച്ച് അറിഞ്ഞ് ദിലീപ് ജര്‍മന്‍ പര്യടനം റദ്ദാക്കി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.












Click it and Unblock the Notifications