ആര്‍ക്കും വിലക്കേര്‍പ്പെടുത്താനാവില്ല: ദിലീപ്
കൊച്ചി: സിനിമയില്‍ അഭിനയിക്കേണ്ടെന്ന് തന്നോട് പറയാന്‍ ജനങ്ങള്‍ക്ക് മാത്രമേ അവകാശമുള്ളൂവെന്ന് ദിലീപ് പറഞ്ഞു.
യൂറോപ്യന്‍ പര്യടനം കഴിഞ്ഞ് മെയ് 28 ചൊവാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ദിലീപ് വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു.
തനിക്ക് വിലക്കേര്‍പ്പെടുത്തിയ കാര്യം ജര്‍മനിയില്‍ വെച്ചുതന്നെ അറിഞ്ഞിരുന്നു. കോടതി നടപടി പ്രകാരം ദിനേഷ് പണിക്കരെ അറസ്റ് ചെയ്തതിന് താന്‍ എങ്ങനെ കുറ്റക്കാരനാവും. ഇത്തരം വിലക്കുകള്‍ ഒരു സംഘടനയ്ക്കും ഏര്‍പ്പെടുത്താനാവില്ല- വിലക്ക് ഏര്‍പ്പെടുത്താനുള്ള അധികാരം ജനങ്ങള്‍ക്കാണ്. ജോലി ചെയ്തതിന് പ്രതിഫലം ചോദിയ്ക്കുകയല്ലാതെ യാതൊന്നും ചെയ്തിട്ടില്ല. ദിലീപ് പറഞ്ഞു.
യൂറോപ്യന്‍ പര്യടനത്തില്‍ പങ്കെടുത്ത ലോഹിതദാസ്, കലാഭവന്‍മണി, നാദിര്‍ ഷാ, കാവ്യാ മാധവന്‍ എന്നിവരും ദിലീപിനോടൊപ്പമുണ്ടായിരുന്നു. ദിലീപിന് വിലക്കേര്‍പ്പെടുത്തിയ നടപടി ശരിയായില്ലെന്ന് അവരും അഭിപ്രായപ്പെട്ടു.
വിമാനത്താവളത്തില്‍ ദിലീപ് ഫാന്‍സ് അസോസിയേഷന്‍ വന്‍ സ്വീകരണമാണ് ദിലീപിന് നല്‍കിയത്.












Click it and Unblock the Notifications