Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലവര്‍ഷം ജൂണ്‍ ഒന്നിനുതന്നെ

തിരുവനന്തരപുരം: കേരളത്തില്‍ ജൂണ്‍ ഒന്നിന് തന്നെ കാലവര്‍ഷം എത്തുംമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ കനത്ത മഴ ഈ വര്‍ഷം ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ ഗവേഷണ കേന്ദ്രം പ്രതീക്ഷിക്കുന്നത്.

ഇപ്പോള്‍ പെയ്യുന്ന മഴ കാലവര്‍ഷമായി കണക്കാക്കാനാവില്ലെന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്രം വ്യക്തമാക്കി. ഇത് വേനല്‍ മഴയ്ക്ക് ശേഷം പെയ്യുന്ന മഴയാണ്. ഇതിനെ കാലവര്‍ഷത്തിന്റെ മുന്‍ മഴയെന്നാണ് വിളിയ്ക്കുക. കേരളത്തില്‍ പരക്കെ ഈ മഴ കിട്ടുന്നുണ്ട്.

ജൂണിന് മുമ്പ് കാലവര്‍ഷം തുടങ്ങുമെന്നാണ് കരുതിയിരുന്നതെങ്കിലും അതുണ്ടായില്ല. കാലവര്‍ഷത്തിലുണ്ടാവുന്ന ശക്തമായ മഴയല്ല ഇപ്പോള്‍ ലഭിക്കുന്നത്. എങ്കിലും കാലവര്‍ഷത്തിന് മുമ്പ് ലഭിച്ച മഴ കേരളത്തിലെ ശക്തമായ ചൂടിന് കുറവ് വരുത്തിയിട്ടുണ്ട്.

കാലവര്‍ഷ മേഘങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ടുകഴിഞ്ഞു. സാധാരണ വേഗതയില്‍ അത് കേരളതീരത്തെ ലക്ഷ്യംവച്ച് മുന്നേറുന്നുമുണ്ട്.

കാലവര്‍ഷത്തിന് മുമ്പ് തന്നെ നല്ല മഴ കിട്ടിയതുകൊണ്ട് അടുത്ത വേനല്‍ കനക്കുകില്ലെന്നാണ് കരുതുന്നത്. മാത്രമല്ല കുടിവെള്ള ക്ഷാമം രൂക്ഷമാവുകയുമില്ല. ഈ കാലവര്‍ഷം കണക്കുകൂട്ടുന്നതുപോലെ മികച്ചതായാല്‍ അടുത്ത വേനലില്‍ കേരളത്തില്‍ വന്‍ തോതില്‍ ലോഡ്ഷെഡിംഗും പവര്‍ കട്ടും ഉണ്ടാവുകയുമില്ല എന്നതും മലയാളിയ്ക്ക് ആശ്വാസമേകുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷവും മഴയുടെ തോതില്‍ വര്‍ധനവുണ്ടായിരുന്നു. 99ല്‍ ലഭിച്ച മഴയേക്കാള്‍ കൂടുതലായിരുന്നു 2000ല്‍. 99ല്‍ ലഭിച്ച മഴയില്‍ 25 ശതമാനം കുറവുണ്ടായപ്പോള്‍ 2000ല്‍ കുറവ് രേഖപ്പെടുത്തിയത് 18 ശതമാനമാണ്. 2001ല്‍ ഇത് 12 ശതമാനാമായി വീണ്ടും കുറഞ്ഞു. ഈ വര്‍ഷം കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+