മുല്ലപ്പെരിയാര്‍: നിയമനിര്‍മാണം ഉടന്‍
കുമളി: മുല്ലപ്പെരിയാര്‍ പ്രശ്നവുമായി ബന്ധപ്പെട്ട് അടുത്ത നിയമസഭാ സമ്മേളനത്തില്‍ പുതിയ നിയമനിര്‍മാണം നടത്തുമെന്ന് ജലസേചന മന്ത്രി ടി. എം. ജേക്കബ് അറിയിച്ചു.
മുല്ലപ്പെരിയാറില്‍ നിന്ന് കേരളം തമിഴ്നാടിന് നല്‍കുന്ന വെള്ളത്തിന്റെ വ്യക്തമായ കണക്കില്ല. കേരളവും തമിഴ്നാടും തമ്മിലുള്ള കരാറില്‍ നല്‍കേണ്ട വെള്ളത്തിന്റെ അളവിനെ കുറിച്ച് പറയുന്നില്ല. അതുകൊണ്ടുതന്നെ തമിഴ്നാട് പുതിയ ഡാം നിര്‍മിക്കുന്നത് നിയമപരമായി തടയാന്‍ കേരളത്തിനാവില്ല.
പ്രശ്നം സംബന്ധിച്ച് ജൂണ്‍ 11ന് ഇരുസംസ്ഥാനങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ ചെന്നൈയില്‍ വെച്ച് ചര്‍ച്ച നടത്തും.
1800 കോടിയുടെ ജപ്പാന്‍ കുടിവെള്ള പദ്ധതിയുള്‍പ്പെടെ 4000 കോടിയുടെ കുടിവെള്ള പദ്ധതികള്‍ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു.
ഇതിന് പുറമെ 200 കോടിയുടെ പദ്ധതികള്‍ ഇടുക്കി, ആലപ്പുഴ ജില്ലകളിലായി നടപ്പിലാക്കും. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ആഗോള ടെണ്ടര്‍ മെയ് 30ന് വിളിക്കും.












Click it and Unblock the Notifications