പൊലീസുകാരുടെ അധ്വാനഭാരം കുറയ്ക്കും
കണ്ണൂര്‍: സംസ്ഥാനത്തെ പൊലീസുകാരുടെ അധ്വാനഭാരം കുറയ്ക്കാന്‍ നടപടിയെടുക്കുമെന്ന് ഡിജിപി കെ.ജെ. ജോസഫ്. മെയ് 28 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിന്റെ ഭാഗമായി പൊലീസുകാരുടെ ജോലിയില്‍ കൃത്യമായ വേര്‍തിരിവുണ്ടാക്കും. പൊലീസുകാര്‍ കൂടുതല്‍ തൊഴിലെടുക്കേണ്ടി വരുന്നുവെന്നത് സത്യമാണ്. പക്ഷെ കൂടുതല്‍ പൊലീസുകാരെ നിയമിക്കാതെ തന്നെ ഉള്ളവരുടെ തൊഴില്‍ഭാരം കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുള്ള നടപടികള്‍ ആലോചിച്ചുവരികയാണ്. - ഡിജിപി പറഞ്ഞു.
കഴിഞ്ഞ ദിവസം യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കല്ലേറില്‍ പരിക്കേറ്റ വളപട്ടണം സബ്ഇന്‍സ്പെക്ടര്‍ പത്മനാഭനെ ഡിജിപി സന്ദര്‍ശിച്ചു. സംഘര്‍ഷസമയത്ത് പൊലീസുകാര്‍ നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിച്ചിരിക്കണമെന്ന തന്റെ നിര്‍ദേശം അനുസരിച്ചിരുന്നുവെങ്കില്‍ പത്മനാഭന് പരിക്കേല്ക്കില്ലായിരുന്നുവെന്നും ഡിജിപി പറഞ്ഞു.












Click it and Unblock the Notifications