നിയമസഭ: ദൃശ്യമാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണം പിന്‍വലിക്കില്ല
തിരുവനന്തപുരം: നിയമസഭാ നടപടികള്‍ സംപ്രേഷണം ചെയ്യുന്നതിന് ദൃശ്യമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ലെന്ന് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ വ്യക്തമാക്കി.
പാര്‍ലമെന്റില്‍ നിലവിലുള്ള നിയന്ത്രണങ്ങളാണ് നിയമസഭയിലും ഏര്‍പ്പെടുത്തിയത്. സഭയുടെ അന്തസ് സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം കൈകൊണ്ടത്. ഇത്തരം കാര്യങ്ങള്‍ പൂര്‍ണമായും സ്പീക്കറുടെ അധികാരത്തില്‍ പെട്ടതാണ്. ഇതുസംബന്ധിച്ച് ഒരു വിവാദത്തിന്റെ ആവശ്യമില്ല.
മുന്‍ സ്പീക്കറുടെ കാലത്താണ് നിയമസഭാ നടപടികള്‍ സംപ്രേഷണം ചെയ്യാന്‍ സ്വകാര്യ ടി വി ചാനലുകള്‍ക്ക് അനുമതി നല്‍കിയത്. മുന്‍ സ്പീക്കറുടെ തീരുമാനം തിരുത്താന്‍ പിന്നീട് വരുന്ന സ്പീക്കര്‍ക്ക് അധികാരമുണ്ട്.
ദില്ലിയില്‍ എ ഐ സി സി യോഗത്തില്‍ പങ്കെടുത്തതിനെ വക്കം പുരുഷോത്തമന്‍ ന്യായീകരിച്ചു. സ്പീക്കറായിരിക്കുന്നയാള്‍ താനുള്‍പ്പെട്ട പാര്‍ട്ടിയുടെ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ തെറ്റൊന്നുമില്ല. മുമ്പുണ്ടായിരുന്ന പല സ്പീക്കര്‍മാരും അവരുടെ പാര്‍ട്ടിയുടെ യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്.












Click it and Unblock the Notifications