എസ്എസ്എല്‍സി: തുടര്‍പഠനത്തിന് മിനിമം മാര്‍ക്ക് 240
തിരുവനന്തപുരം: തുടര്‍പഠനത്തിനായി എസ് എസ് എല്‍ സി പരീക്ഷയില്‍ നേടിയിരിക്കേണ്ട മിനിമം മാര്‍ക്ക് 240 ആക്കാനുള്ള ശുപാര്‍ശ മന്ത്രിസഭയുടെ പരിഗണനിയില്‍.
എസ് എസ് എല്‍ സിയ്ക്ക് ഗ്രേഡിംഗ് സമ്പ്രദായം ഏര്‍പ്പെടുത്താനുള്ള കരിക്കുലം കമ്മിറ്റിയുടെ ശുപാര്‍ശയോടൊപ്പം തുടര്‍പഠനത്തിനുള്ള മിനിമം മാര്‍ക്ക് സംബന്ധിച്ച ശുപാര്‍ശയുമുണ്ട്. ഇപ്പോള്‍ തുടര്‍പഠനത്തിന് മിനിമം മാര്‍ക്ക് 210 ആണ്. ഇത് 240 ആക്കാനാണ് ശുപാര്‍ശ.
ഗ്രേഡിംഗ് സംവിധാനം നിലവില്‍ വരുന്നതോടെ ജയിച്ചതായും തോറ്റതായും സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തില്ല. പുനര്‍ പഠനം നടത്തുവാനായി ഗ്രേഡ് സി ലഭിച്ചിരിക്കണം.
ഗ്രേഡിംഗ് സംവിധാനം നിലവില്‍ വരുന്നതോടെ ജയിപ്പിക്കാനായി നല്‍കുന്ന മോഡറേഷന്‍ നിര്‍ത്തലാക്കാനും ആലോചനയുണ്ട്.












Click it and Unblock the Notifications