Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹയര്‍ സെക്കന്ററി : വിജയശതമാനം 73.87

തിരുവനന്തപുരം : വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷയില്‍ 73.87 ശതമാനം വിജയം. പരീക്ഷയെഴുതിയ 23,347 പേരില്‍ 17,266 പേര്‍ വിജയിച്ചു. 1,301 പേര്‍ക്ക് ഡിസ്റിംഗ്ഷനും 8,710 പേര്‍ക്ക് ഫസ്റ് ക്ലാസും 6,476 പേര്‍ക്ക് സെക്കന്‍ഡ് ക്ലാസും ലഭിച്ചു.

ഒന്നാം ഗ്രൂപ്പ്

ഒന്നാം റാങ്ക് - ജോസഫ് കെ. കീട്ടിക്കല്‍, കാരളം വി. എച്ച്. എസ്. എസ്, 600ല്‍ 541 മാര്‍ക്ക്

രണ്ടാം റാങ്ക് - എസ് കൃഷ്ണദാസ്, കാഞ്ഞിരമറ്റം സെന്റ് ഇഷ്യസ് സ്ക്കൂള്‍, 537 മാര്‍ക്ക്.

മൂന്നാം റാങ്ക് - മുഹമ്മദ് അനസ്, കൃഷ്ണപുരം ടെക്നിക്കല്‍ ആന്‍ഡ് വൊക്കേഷണല്‍ സ്ക്കൂള്‍, 533 മാര്‍ക്ക്.

രണ്ടാം ഗ്രൂപ്പ്

ഒന്നാം റാങ്ക് - ശ്രൂതി ബേബി, മാതിരപ്പളളി ഗവ. വി. എച്ച്. എസ്. എസ്., 551 മാര്‍ക്ക്

രണ്ടാം റാങ്ക് - കെ. ചഞ്ചല്‍, കോഴിക്കോട് ഗേള്‍സ് വി. എച്ച്. എസ്. എസ്., 541 മാര്‍ക്ക്

മൂന്നാം റാങ്ക് - തനൂജ മുഹമ്മദ് താസിം , ആലംകോട് ഗവ. വി. എച്ച്. എസ്. എസ്.,539 മാര്‍ക്ക്

മൂന്നാം ഗ്രൂപ്പ്

ഒന്നാം റാങ്ക് - എസ്. ആര്‍. അരുണ്‍ കൃഷ്ണന്‍, ചാല ഗവ. തമിഴ് സ്ക്കൂള്‍, 507 മാര്‍ക്ക്

രണ്ടാം റാങ്ക് - ആതിര മോഹന്‍, മരുതുര്‍ക്കോണം പി. ടി. എം. വി. എച്ച്. എസ്. എസ്.,492 മാര്‍ക്ക്

മൂന്നാം റാങ്ക് - കെ. സുവിത, വാടാനപ്പളളി കെ. എന്‍. എം. വി. എച്ച്. എസ്. എസ്., 479 മാര്‍ക്ക്

നാലാം ഗ്രൂപ്പ്

ഒന്നാം റാങ്ക് - ആര്‍. വി. അനുലക്ഷ്മി, ചാല ഗവ. തമിഴ് സ്ക്കൂള്‍, 524 മാര്‍ക്ക്

രണ്ടാം റാങ്ക് - ടി. ജി. ദിവ്യ, തിരുവില്വാമല ഗവ.വി. എച്ച്. എസ്. എസ്., 521 മാര്‍ക്ക്

മൂന്നാം റാങ്ക് - എസ്. ഗോമതി, ചാല ഗവ. തമിഴ് സ്ക്കൂള്‍, 520 മാര്‍ക്ക്

100 ശതമാനം വിജയം നേടിയ സ്ക്കൂളുകളുടെ എണ്ണം ഇക്കുറി 77 ആണ്. 43 എണ്ണം സര്‍ക്കാര്‍ സ്ക്കൂളുകള്‍.

പാര്‍ട്ട് ഒന്നും രണ്ടും മൂന്നൂം ജയിക്കുന്നവര്‍ക്കാണ് ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹതയുളളത്. ഒന്നും രണ്ടും മാത്രം ജയിക്കുന്നവര്‍ക്ക് പാസ് സര്‍ട്ടിഫിക്കറ്റ് നല്‍കും. വിജയിച്ചവരില്‍ 8,972 പേര്‍ക്കാണ് ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹതയുളളത്.

വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയാണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷാ വിഭാഗം, വൊക്കേഷണല്‍ സ്ക്കുളുകളുടെ മേഖലാ ഓഫീസുകള്‍, പരീക്ഷാ കേന്ദ്രങ്ങള്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും പരീക്ഷാ ഫലം അറിയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+