മലബാര്‍ തീരത്ത് ആയുധമിറക്കാന്‍ നീക്കം
കോഴിക്കോട് : മുംബൈയില്‍ നിന്നും മലബാര്‍ തീരത്തേയ്ക്ക് ആയുധങ്ങളും സ്ഫോടകവസ്തുക്കളും കടത്താന്‍ നീക്കം. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് തീരപ്രദേശത്തെ സുരക്ഷാ സന്നാഹം ശക്തിപ്പെടുത്താന്‍ കസ്റംസിന് കോഴക്കോട് കസ്റംസ് കമ്മിഷണര്‍ നിര്‍ദ്ദേശം നല്‍കി.
പ്രദേശത്താകെ അതീവ ജാഗ്രത പാലിക്കണമെന്നാണ് എല്ലാ സ്പെഷ്യല്‍ കസ്റംസ് പ്രിവന്റീവ് യൂണിറ്റുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതനുസരിച്ച് കോഴിക്കോട്, വടകര, കണ്ണൂര്‍, കാഞ്ഞങ്ങാട്, ഉദുമ, കാസര്‍കോട്, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ പട്രോളിംഗും റോഡുമാര്‍ഗമുളള പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.
ബേപ്പൂരിലെ കടല്‍ പട്രോളിംഗ് യൂണിറ്റ് അത്യാധുനിക റഡാര്‍ സംവിധാനം ഉപയോഗിച്ച് കാസര്‍കോട് വരെയുളള തീരപ്രദേശം നിരീക്ഷിയ്ക്കുന്നുണ്ട്. ആവശ്യമെങ്കില്‍ കാസര്‍കോട് തീരത്തെത്താന്‍ കസ്റംസ് സ്പീഡ് ബോട്ടുകളും സജ്ജമാണ്.
ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഇറക്കാനിടയുണ്ടെന്ന് രണ്ടു മാസം മുമ്പും സൂചന ലഭിച്ചതിരുന്നു. അന്നും കര്‍ക്കശമായ പരിശോധനയാണ് ഈ മേഖലയില്‍ നടന്നത്.
കാസര്‍കോട് തീരപ്രദേശങ്ങള്‍ പൊലീസ് നിരീക്ഷണത്തിലാണെന്ന് പൊലീസ് സൂപ്രണ്ട് എന്‍. സുഭാഷ് ബാബുവും അറിയിച്ചു. എല്ലാ പഴുതും പൊലീസ് അടച്ചെന്നും മലബാര്‍ തീരത്ത് ആയുധങ്ങള്‍ ഇറക്കാന്‍ സാദ്ധ്യത കുറവാണെന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications