നെടുമ്പാശേരിയില്‍ നിന്ന് നഗരത്തിലേയ്ക്ക് ജലപാത
കൊച്ചി : നഗരത്തെ നെടുമ്പാശേരി വിമാനത്താവളവുമായി ജലമാര്‍ഗം ബന്ധിപ്പിയ്ക്കാന്‍ ടൂറിസം വകുപ്പ് പദ്ധതി തയ്യാറാക്കുന്നു. നബാര്‍ഡിന്റെ ധനസഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിടുന്നതെന്ന് ടൂറിസം മന്ത്രി കെ. വി. തോമസ് പറഞ്ഞു.
ഗ്രാമവികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 25 കോടി രൂപ ഈ പദ്ധതിയ്ക്കായി നല്‍കാമെന്ന് നബാര്‍ഡ് സമ്മതിച്ചതായി മന്ത്രി വെളിപ്പെടുത്തി. പെരിയാര്‍ നദി കൂടി ഉള്‍പ്പെടുന്ന ദേശീയ ജലപാതയായതിനാല്‍ കേന്ദ്ര സഹായവും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് തോമസ് പറഞ്ഞു. ആലുവായില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ. ടി. ഡി. സി. ചെയര്‍പേഴ്സണ്‍ പദ്മജാ വേണുഗോപാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബി. മുഹമ്മദ് കുട്ടി മാസ്റര്‍, ടൂറിസം ഡയറക്ടര്‍ അല്‍കേഷ് ശര്‍മ്മ എന്നിവര്‍ മന്ത്രിയെ അനുഗമിച്ചു.












Click it and Unblock the Notifications