യുദ്ധമൊഴിവാക്കാന്‍ ബ്രിട്ടന് ഇടപെടുന്നു
ഇസ്ലാമബാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധം ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ബ്രിട്ടന്റെ വിദേശമന്ത്രി പാകിസ്ഥാനിലെത്തി. മെയ് 28 ചൊവാഴ്ച പാകിസ്ഥാനിലെത്തിയ ബ്രിട്ടന്റെ വിദേശകാര്യമന്ത്രി ജാക് സ്ട്രോ പാക് പ്രസിഡന്റ് മുഷാറഫുമായി കൂടിക്കാഴ്ച നടത്തും.
പാകിസ്ഥാന് വിദേശമന്ത്രി അബ്ദുള്‍ സത്താറുമായും ഇദ്ദേഹം ചര്‍ച്ച നടത്തും. പാകിസ്ഥാനിലെ സന്ദര്‍ശനം പൂര്‍ത്തിയായാല്‍ ഇദ്ദേഹം നേരെ ഇന്ത്യയിലേക്ക് തിരിക്കും. കശ്മീരിനെച്ചൊല്ലി ഇന്ത്യയും പാകിസ്ഥാനും ഒരു യുദ്ധത്തിലേക്ക് നീങ്ങുന്നത് തടയാനുള്ള അന്താരാഷ്ട്രശ്രമത്തിന്റെ ഭാഗമാണ് ജാക് സ്ട്രോയുടെ ഈ സന്ദര്‍ശനം.
യാതൊരു തരത്തിലും പാകിസ്ഥാന്റെ മണ്ണില്‍ നിന്നും തീവ്രവാദം കയറ്റുമതി ചെയ്യില്ലെന്ന് കഴിഞ്ഞ ദിവസം രാജ്യത്തോട് നടത്തിയ അഭിസംബോധനയില്‍ മുഷാറഫ് വ്യക്തമാക്കിയിരുന്നു. കശ്മീരിലേക്കുള്ള നുഴഞ്ഞുകയറ്റത്തെ പാകിസ്ഥാന് യാതൊരു വിധത്തിലും പ്രോത്സാഹിപ്പിക്കില്ലെന്ന മുഷാറഫിന്റെ പ്രസ്താവന കാര്യങ്ങള്‍ യുദ്ധത്തിലേക്ക് നീങ്ങില്ലെന്നതിന്റെ സൂചനയാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
യുദ്ധം ഒഴിവാക്കാന്‍ റഷ്യന്‍ വിദേശമന്ത്രി അനറ്റോലി സഫൊനോവും പാകിസ്ഥാനിലെത്തിയിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും പ്രശ്നങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യണമെന്ന് കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് അഭിപ്രായപ്പെട്ടിരുന്നു. കസാഖ്സ്ഥാനില് ജൂണ്‍ മൂന്നു മുതല്‍ അഞ്ചുവരെ നടക്കുന്ന ഏഷ്യന്‍ സഹകരണ കൗണ്‍സില്‍ യോഗത്തിനെത്തുമ്പോള്‍ വാജ്പേയിയും മുഷാറഫും പരസ്പരം കൂടിക്കാഴ്ച നടത്തണമെന്നാണ് പുടിന് നിര്‍ദേശിച്ചിരിക്കുന്നത്.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി












Click it and Unblock the Notifications