ഇന്ത്യ-പാക് ചര്‍ച്ച നടന്നേക്കുമെന്ന് പാകിസ്ഥാന്‍
ഇസ്ലാമബാദ്: റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുട്ടിന്റെ സാന്നിധ്യത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ കസാഖിസ്ഥാന്റെ തലസ്ഥാനമായ ആള്‍മാറ്റിയില്‍ വെച്ച് ചര്‍ച്ച നടന്നേക്കുമെന്ന് പാകിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി നിസാര്‍ മേമണ്‍ പറഞ്ഞു.
ആള്‍മാറ്റിയില്‍ വെച്ച് നേരിട്ടുള്ള ചര്‍ച്ചയ്ക്ക് ഇന്ത്യ തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ അതിന് തയ്യാറല്ലെങ്കില്‍ മൂന്നാം പാര്‍ട്ടിയെ ഉള്‍പ്പെടുത്തി ചര്‍ച്ച നടത്താവുന്നതാണ്. മേമണ്‍ വ്യക്തമാക്കി.
ഇന്ത്യന്‍ പ്രധാനമന്ത്രി എ. ബി. വാജ്പേയിയുമായും പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫുമായും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പുട്ടിന്‍ നേരത്തെ അറിയിച്ചിരുന്നു.
അതിര്‍ത്തിരേഖയില്‍ ഷെല്ലിംഗ് നിര്‍ത്തിവെച്ച് ചര്‍ച്ചയ്ക്കു തയ്യാറാവാന്‍ ഇന്ത്യയ്ക്കു മേല്‍ അന്താരാഷ്ട്ര സമ്മര്‍ദമുണ്ടെന്ന് മേമണ്‍ പറഞ്ഞു.












Click it and Unblock the Notifications